‘ഓർമ നഷ്ടപ്പെട്ട മകൻ ആകെ തിരിച്ചറിയുന്നത് വിജയ്‌യെ; അവന്റെ ജന്മദിനത്തിൽ പതിവായി എത്തും’: നാസർ
അഭിനയത്തിന് പുറമേ എളിമകൊണ്ടും പെരുമാറ്റം കൊണ്ടും ജനഹൃദയങ്ങളിൽ ഇടം നേടിയ നടനാണ് വിജയ്. ആരാധകരോട് വിജയ്ക്കുള്ള കരുതൻ വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. നടൻ വിജയ്ക്ക് തന്റെ കുടുംബത്തോടുള്ള വൈകാരികമായ ബന്ധം പങ്കുവയ്ക്കുകയാണ് നടൻ നാസർ. ഓർമ നഷ്ടപ്പെട്ട മകൻ ആകെ തിരിച്ചറിയുന്നത് വിജയ്‌യെ ആണെന്നും മകന്റെ ജന്മദിനത്തിൽ വിജയ് പതിവായി എത്താറുണ്ടെന്നും നാസർ പറയുന്നു. ഒരു അഭിമുഖത്തിലാണ് നാസർ ഇക്കാര്യങ്ങൾ പറഞ്ഞത്.
അപകടത്തെ തുടർന്നാണ് മകൻ അബ്ദുൾ അസൻ ഫൈസലിന് ഓർമ നഷ്ടപ്പെട്ടതെന്ന് നാസർ പറയുന്നു. വിജയ്‌യുടെ വലിയ ആരാധകനായിരുന്നു അവൻ. ഇന്നും അവന് ഓർമ തിരിച്ചു കിട്ടിയിട്ടില്ല. ആകെ ഓർമയുള്ളത് വിജയ്‌യെ മാത്രമാണ്. വിജയ് എന്ന് പറഞ്ഞ് എപ്പോഴും ബഹളം വയ്ക്കും. കൂട്ടുകാരൻ വിജയ്‌യുടെ കാര്യമാകും പറയുന്നതെന്നാണ് തങ്ങൾ കരുതിയിരുന്നത്. പിന്നീടാണ് അത് വിജയ് ആണെന്ന് മനസിലായത്. വിജയ്‌യുടെ പാട്ടു വച്ചപ്പോഴാണ് അവൻ ശാന്തനായത്. വീട്ടിൽ എപ്പോഴും വിജയ്‌യുടെ പാട്ടുകളാണ് വയ്ക്കുന്നതെന്നും നാസർ പറഞ്ഞു.
വിജയ്‌യെ നേരിൽ കണ്ടപ്പോൾ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു. വൈകാരികമായിട്ടാണ് അദ്ദേഹം പ്രതികരിച്ചത്. ഇപ്പോൾ മകന്റെ ജന്മദിനത്തിൽ പതിവായി അദ്ദേഹം എത്താറുണ്ട്. മകന് സമ്മാനങ്ങൾ നൽകുകയും ചെയ്യും. മകൻ ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നതിന് കാരണം വിജയ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: Vijay, Nasar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here