Advertisement

സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകളില്‍ വെള്ളം ചേര്‍ക്കരുതെന്ന് ഐഎന്‍എല്‍

July 18, 2021
Google News 1 minute Read
kasim irikkur

സച്ചാര്‍ കമ്മറ്റി ശുപാര്‍ശകളില്‍ വെള്ളം ചേര്‍ക്കരുതെന്ന് ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ ട്വന്റിഫോറിനോട് പറഞ്ഞു. മുസ്ലിം വിഭാഗത്തിനുള്ള നിലവിലെ ആനുകൂല്യങ്ങളെ ഹനിക്കരുത്. സര്‍വകക്ഷിയോഗ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നു. പിന്നാക്ക ക്ഷേമവും മതമൈത്രിയും തമ്മില്‍ കൂട്ടിക്കുഴക്കരുത്. എല്ലാവരുടെയും സംശയങ്ങളും ദൂരീകരിക്കണമെന്നും ഐഎന്‍എല്‍.

അതേസമയം ഹൈകോടതി ഉത്തരവ് നടപ്പാകാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നാണ് സിപിഐ വിലയിരുത്തല്‍. ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ തെറ്റില്ല. നിലവിലുള്ള ആനുകൂല്യങ്ങള്‍ നഷ്ടമാകാത്ത തരത്തിലാണ് സര്‍ക്കാര്‍ തീരുമാനമെന്നു സിപിഐ ചൂണ്ടിക്കാട്ടി.

അതിനിടെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പുനഃക്രമീകരണത്തില്‍ സര്‍ക്കാര്‍ നിലപാട് ശരിയെന്ന് പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു. ശുപാര്‍ശ നടപ്പാക്കാന്‍ ഉത്തരവിറക്കിയത് യുഡിഎഫ് സര്‍ക്കാരെന്നും അന്ന് ആര്‍ക്കും പരാതി ഉണ്ടായിരുന്നില്ലെന്നും ലീഗിനെ ഉന്നംവച്ച് പാലോളി വിമര്‍ശിച്ചു. വിഷയത്തില്‍ യുഡിഎഫില്‍ ഭിന്നതയില്ലെന്ന് ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കി.

Story Highlights: schar committee, inl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here