Advertisement

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; സര്‍ക്കാര്‍ നിലപാട് ശരിയെന്ന് പാലോളി മുഹമ്മദ് കുട്ടി

July 18, 2021
Google News 1 minute Read
paloli mumammed kutti

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ സര്‍ക്കാര്‍ നിലപാട് ശരിയെന്ന് മുന്‍മന്ത്രി പാലോളി മുഹമ്മദ് കുട്ടി. പാലോളി കമ്മിറ്റിയില്‍ എല്ലാ വിഭാഗത്തിലുമുള്ള ആളുകളുണ്ടായിരുന്നു. എല്ലാ വിഭാഗത്തിന്റെയും അഭിപ്രായം കേട്ടാണ് സ്‌കോളര്‍ഷിപ്പ് അനുപാതം നിശ്ചയിച്ചത്. സ്‌കോളര്‍ഷിപ്പ് അനുപാതം സംബന്ധിച്ച ഉത്തരവ് ഇറക്കിയത് യുഡിഎഫ് സര്‍ക്കാരാണ്.

യുഡിഎഫ് കാലത്ത് ആരും 80: 20 അനുപാതത്തില്‍ പരാതിപ്പെട്ടിട്ടില്ല. മുസ്ലിം ലീഗിന്റെത് രാഷ്ട്രീയ ആരോപണം മാത്രമാണ്. 20 ശതമാനം മറ്റുള്ളവര്‍ക്ക് കൊടുത്തു എന്നതാണ് ചിലര്‍ അപരാധമായി കാണുന്നത്.

സച്ചാര്‍, പാലോളി കമ്മിറ്റി റിപ്പോര്‍ട്ട് അപ്രസക്തമായെന്ന് പറയുന്നത് പൊള്ളത്തരമാണ്. കേരളത്തിലെ പരിവര്‍ത്തിത ക്രൈസ്തവരുടെ അവസ്ഥയും പരിതാപകരമാണ്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിതരണത്തില്‍ ആര്‍ക്കും നഷ്ടമുണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ പിശകുണ്ടായോ എന്ന് പരിശോധിക്കും. സാഹചര്യം പരിഗണിച്ചാണ് മറ്റ് സമുദായങ്ങളെയും ഉള്‍പ്പെടുത്തിയതെന്ന് പാലോളി പറഞ്ഞു.

Story Highlights: paloli mumammed kutti, minority scholarship

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here