Advertisement

‘കേന്ദ്രമന്ത്രിമാരടക്കം ഉന്നതരുടെ ഫോൺ ചോർന്നു’; ആരോപണവുമായി സുബ്രഹ്മണ്യൻ സ്വാമി

July 18, 2021
Google News 6 minutes Read

ഉന്നതരുടെ ഫോൺ വിവരങ്ങൾ ചേർത്തപ്പെട്ടതായി ആരോപിച്ച് സുബ്രഹ്മണ്യൻ സ്വാമിയുടെ ട്വീറ്റ്.
കേന്ദ്രമന്ത്രിമാർ, ആർ.എസ്എസ് നേതാക്കൾ, സുപ്രിംകോടതി ജഡ്ജിമാർ, ജേണലിസ്റ്റുകൾ, തുടങ്ങിയവരുടെ ഫോൺ ചോർത്തപ്പെട്ടെന്നാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ ആരോപണം.

ഇസ്രയേൽ നിർമിത സോഫ്റ്റ്‌വെയർ പെഗാസെസ് ഉപയോഗിച്ചാണ് വിവരങ്ങൾ ചോർത്തിയതെന്ന് സുബ്രഹ്മണ്യൻ സ്വാമി പറയുന്നു. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ തന്റെ പക്കലുണ്ട്. വാർത്ത സംബന്ധിച്ച് സ്ഥിരീകരണമുണ്ടായാൽ വിവരങ്ങൾ പുറത്ത് വിടുമെന്നും സുബ്രഹ്മണ്യസ്വാമി പറഞ്ഞു. അന്താരാഷ്ട്ര മാധ്യമങ്ങളായ വാഷിംഗ്ടൺ പോസ്റ്റ്, ലണ്ടൻ ഗാർഡിയൻ എന്നിവ ഉടൻ വിവരങ്ങൾ പ്രസിദ്ധീകരിക്കുമെന്നും സുബ്രഹ്മണ്യൻ സ്വാമി കൂട്ടിചേർത്തു. എന്നാൽ ചോർത്തിയത് ആരാണെന്നും എന്തിനുവേണ്ടിയാണെന്നും സുബ്രഹ്മണ്യൻ സ്വാമി വ്യക്തമാക്കിയില്ല.

2019 ൽ സമാനമായ ഫോൺ ചോർത്തൽ സംഭവം നടന്നിരുന്നു. എന്നാൽ അന്ന് പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്താൻ സർക്കാർ പ്രയോഗിച്ചതാണെന്നായിരുന്നു ആരോപണം. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നായിരുന്നു ഐ.ടി. മന്ത്രാലയം വ്യക്തമാക്കിയത്.

Story Highlights: Subrahmanian swamy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here