Advertisement

യുഎഇ എംബസിയുടെ പേരിൽ തട്ടിപ്പ്; ഇടപെട്ട് വിദേശകാര്യ മന്ത്രാലയം; 24 ഇംപാക്ട്

July 18, 2021
Google News 2 minutes Read
will inform uae about fake website says v muraleedharan

യുഎഇ എംബസിയുടെ പേരിൽ തട്ടിപ്പെന്ന ട്വന്റിഫോർ വാർത്തയിൽ നേരിട്ട് ഇടപെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. അടിയന്തര നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി കേന്ദ്രമന്ത്രി വി.മരുളീധരൻ അറിയിച്ചു. തട്ടിപ്പ് വിവരം യുഎഇ അധികൃതരെ ഔദ്യോഗികമായി അറിയിക്കുമെന്ന് മന്ത്രി വി മുരളീധരൻ അറിയിച്ചു.

യുഎഇ എംബസി ഇന്ത്യ എന്ന പേരിൽ വ്യാജ വെബ്‌സൈറ്റ് ഉണ്ടാക്കിയാണ് വൻ ഹൈടെക് തട്ടിപ്പ് നടത്തുന്നത്. കൊവിഡ് കാലത്തെ പ്രവാസികളുടെ യാത്ര പ്രതിസന്ധികളെ മുതലെടുത്തുകൊണ്ടാണ് തട്ടിപ്പ്.

യുഎഇ എംബസി ഡോട്ട്.ഇൻ ഇന്ത്യ എന്ന വെബ്‌സൈറ്റിലൂടെയാണ് തട്ടിപ്പ്. ഒറ്റ നോട്ടത്തിൽ ആർക്കും ഇത് യുഎഇ ഭരണകൂടത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആണെന്നെ തോന്നു. എന്നാൽ ഈ വെബ്‌സൈറ്റിലേക്ക് യാത്ര പ്രതിസന്ധിയിൽ അകപ്പെട്ട ഒരു പ്രവാസി എത്തിയാൽ പിന്നെ പോകുന്നത് തട്ടിപ്പ് കെണിയിലേക്കാണ്. ആദ്യം യാത്ര വിവരങ്ങൾ വിശദാംശങ്ങൾ മെയിൽ ചെയ്യാൻ ആവശ്യപ്പെടും. അഡ്മിൻ യുഎഇ എംബസി ഡോട്ട് ഇൻ എന്ന മെയിലിലേക്ക് എല്ലാ രേഖകളും അയക്കാൻ ആവശ്യപ്പെടും പാസ്‌പോർട്ട് രേഖകൾ ഉൾപ്പെടെ കിട്ടി കഴിഞ്ഞാൽ പിന്നീട് എംബസി ഫീസ് എന്ന പേരിൽ പതിനാറായിരത്തി ഒരുന്നൂറ് രൂപ അക്കൗണ്ടിൽ ഇടാൻ ആവശ്യപ്പെട്ട് മെയിൽ വരും. ഡൽഹിയിലെ ഒരു വീരു കുമാറിന്റെ എസ് ബി ഐ അക്കൗണ്ടിലേക്കാണ് പണം ഇടേണ്ടത്.

പണം നഷ്ടമാവുന്നതിനോടൊപ്പം പ്രവാസികളുടെ പാസ്‌പോർട്ടും യുഎഇ ഐഡിയുമെല്ലാം ഈ ഹൈടെക് കൊള്ള സംഘം തട്ടി എടുക്കുന്നു. മലയാളികൾ ഉൾപ്പെടെയുള്ള നിരവധി പ്രവാസികൾ ഇപ്പോഴും തട്ടിപ്പിന് ഇരയായി കൊണ്ടിരിക്കുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.

Story Highlights: will inform uae about fake website says v muraleedharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here