ഇതിഹാസ എൽ ക്ലാസിക്കോ; ബാഴ്സലോണക്കെതിരെ റയൽ മാഡ്രിഡിനു ജയം: വിഡിയോ

ഇതിഹാസങ്ങൾ അണിനിരന്ന എൽ ക്ലാസിക്കോ മത്സരത്തിൽ ബാഴ്സലോണക്കെതിരെ റയൽ മാഡ്രിഡിനു ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് റയൽ ബാഴ്സയെ തോല്പിച്ചത്. പെഡ്രോ മുനിറ്റിസ്, അൽഫോൺസോ പെരെസ്, റൂബൻ ഡി ല റെഡ് എന്നിവർ റയൽ മാഡ്രിഡിനു വേണ്ടി സ്കോർ ചെയ്തപ്പോൾ റൊണാൾഡീഞ്ഞോ, ജോഫ്രെ മതേവു എന്നിവർ ബാഴ്സക്കായി സ്കോർ ഷീറ്റിൽ ഇടം നേടി.
.



റോബർട്ടോ കാർലോസ്, ലൂയി ഫിഗോ തുടങ്ങിയ താരങ്ങൾക്കൊപ്പം ജോസ് അമവിസ്ക, ഇവാൻ കാമ്പോ തുടങ്ങിയവരും റയലിനായി ഇറങ്ങിയപ്പോൾ റോണാൾഡീഞ്ഞോ, ഡെക്കോ, റിവാൾഡോ തുടങ്ങിയ താരങ്ങൾ ബാഴ്സ ജഴ്സിയിൽ പന്തുതട്ടി. കളിയിലെ ആദ്യ ഘട്ടത്തിൽ മുൻതൂക്കം കാണിച്ച ബാഴ്സ 28ആം മിനിട്ടിൽ റൊണാൾഡീഞ്ഞോയുടെ പെനാൽറ്റി ഗോളിൽ മുന്നിലെത്തി. 42ആം മിനിട്ടിൽ പെഡ്രോ മുനിറ്റിസിലൂടെ റയലിൻ്റെ സമനില ഗോൾ. 44ആം മിനിട്ടിൽ അൽഫോൺസോ പെരെസ് റയലിനെ മത്സരത്തിൽ ആദ്യമായി മുന്നിലെത്തിച്ചു. 69ആം മിനിട്ടിൽ ജോഫ്രെ മതേവു ബാഴ്സയെ ഒപ്പമെത്തിച്ചപ്പോൾ അടുത്ത മിനിട്ടിൽ തന്നെ റയൽ റൂബൻ ഡി ല റെഡിലൂടെ വിജയഗോൾ നേടുകയായിരുന്നു.
Story Highlights: real madrid legends won barcelona legends
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here