Advertisement

കുണ്ടറ പീഡന പരാതി; ജി പത്മാകരനെ എൻസിപിയിൽ നിന്ന് സസ്പൻഡ് ചെയ്തു

July 22, 2021
Google News 2 minutes Read
g padmakaran suspenderd ncp

ജി പത്മാകരനെ എൻസിപിയിൽ നിന്ന് സസ്പൻഡ് ചെയ്തു. കുണ്ടറയിലെ യുവതിയുടെ പീഡന പരാതിയെ തുടർന്നാണ് നടപടി. കൊല്ലം ജില്ലാ പ്രസിഡൻ്റ് എൻ രാജീവിനെയും സസ്പൻഡ് ചെയ്തു. എൻസിപി സംസ്ഥാന നിർവാഹക സമിതി അംഗമാണ് പത്മാകരൻ. പാർട്ടി കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തിനൊടുവിലാണ് തീരുമാനം. ( g padmakaran suspenderd ncp )

നേരത്തെ, കുണ്ടറ പീഡനക്കേസിൽ പരാതിക്കാരി മൊഴി നൽകിയിരുന്നു. മന്ത്രി എ കെ ശശീന്ദ്രൻ ഒത്തുതീർപ്പിന് ശ്രമിച്ചെന്നാണ് മൊഴി. പീഡന പരാതി ഒതുക്കി തീർക്കാൻ മന്ത്രി ശ്രമിച്ചു. മന്ത്രി ഫോൺ വിളിച്ചത് ഉൾപ്പെടെ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മന്ത്രിക്ക് എതിരെ ഗവർണർ ആരിഫ് അലി ഖാനും പരാതി നൽകുമെന്ന് അവർ പറഞ്ഞു. സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read Also: മന്ത്രി എ കെ ശശീന്ദ്രന്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചു; മൊഴി നല്‍കി പരാതിക്കാരി

അതേസമയം മന്ത്രി എ കെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയ്ക്ക് മുന്നിൽ പ്രതിഷേധ പരമ്പര നടന്നു. സ്ത്രീപീഡന പരാതി ഒതുക്കി തീർക്കാൻ ഇടപ്പെട്ട മന്ത്രി എ കെ ശശീന്ദ്രൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്കുള്ളിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയപ്പോൾ സഭയ്ക്ക് പുറത്ത് പ്രതിഷേധം കടുപ്പിച്ചത് ബിജെപിയുടെ പോഷക സംഘടനകളാണ്.

യുവമോർച്ച നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ബാരിക്കേഡ് ഭേദിക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് നാല് തവണ ജലപീരങ്കി പ്രയോഗിച്ചു. പിന്നെയും പ്രതിഷേധം തുടർന്നതോടെ കണ്ണീർ വാതകം പ്രയോഗിച്ചു.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി.രാവിലെ മന്ത്രിയുടെ വാഹനം തടഞ്ഞും യുവമോർച്ച പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. നിയമസഭയുടെ ഇടത് ഗേറ്റിന് സമീപം പ്രതിഷേധവുമായെത്തിയ മഹിളാ മോർച്ച പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Story Highlights: g padmakaran suspenderd ncp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here