Advertisement

തൃക്കാക്കരയിൽ തെരുവ് നായയെ കൊന്ന സംഭവം ; കർശന നിർദേശവുമായി ഹൈക്കോടതി

July 23, 2021
Google News 2 minutes Read
highcourt

തൃക്കാക്കരയിൽ തെരുവ് നായയെ കൊന്ന സംഭവത്തിൽ കർശന നിർദേശവുമായി ഹൈക്കോടതി. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്. തെരുവ് നായ്ക്കളെ കൊന്നതിന് പിന്നിൽ മറ്റ് ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കും. അമിക്കസ് ക്യൂറിയുടെ സാന്നിധ്യത്തിൽ പ്രതികളുടെ മൊഴിയെടുക്കണമെന്നും ഹൈക്കോടതിയുടെ നിർദേശം.

തെരുവ് നായ്ക്കളെ കൊന്ന സംഭവത്തിൽ പങ്കില്ലെന്ന് തൃക്കാക്കര നഗരസഭ വ്യക്തമാക്കി. പങ്കുണ്ടെന്ന് തെളിഞ്ഞാൽ കർശന നടപടിയുണ്ടാകുമെന്ന് ഹൈക്കോടതി അറിയിച്ചു.

നായയെ അടിച്ചുകൊന്നത് ഹോട്ടലുകളില്‍ ഇറച്ചിക്കുവേണ്ടി എന്ന പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഇന്നലെയാണ് മൂന്നു തമിഴ്‌നാട് സ്വദേശികള്‍ നായ അടിച്ചുകൊന്ന പിക്കപ്പ് വാനില്‍ കയറ്റി കൊണ്ടു പോയത്.

Read Also: കാക്കനാട് നായയെ അടിച്ചുകൊന്ന സംഭവത്തില്‍ ദുരൂഹത; പൊലീസ് അന്വേഷണം ആരംഭിച്ചു

നായയുടെ പിറകെ ഇവര്‍ വടിയുമായി പോകുന്ന ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചിരുന്നു. പട്ടിയെ വലിച്ചുകൊണ്ടുപോയി ഇടുന്ന ദൃശ്യങ്ങളും കാണാം. മറ്റ് പട്ടികള്‍ ഓടി അകലുന്നുമുണ്ട്. പിന്നീടുള്ള ദൃശ്യങ്ങളില്‍ പിക്കപ് വാന്‍ വരുന്നതും അതിലേക്ക് പട്ടിയെ വലിച്ചെറിയുന്നതും കാണാം.

Story Highlights: Street dog killed: High Court with stern order

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here