ആലപ്പുഴയിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ആരോഗ്യപ്രവർത്തകരെ തടഞ്ഞുവച്ചതായി ആക്ഷേപം

ആലപ്പുഴ കുപ്പപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ആരോഗ്യ പ്രവർത്തകരെ തടഞ്ഞുവച്ചതായി ആക്ഷേപം. കൈനകരി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലായിരുന്നു അതിക്രമം. വാക്‌സിൻ വിതരണത്തിൽ ക്രമവിരുദ്ധമായ നടപടി ആരോപിച്ചായിരുന്നു അധിക്ഷേപം.
Read Also: ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണം; കേന്ദ്രസർക്കാർ
നിശ്ചയിച്ച ക്വാട്ട പ്രകാരമുള്ള വാക്‌സിൻ വിതരണം മാത്രമേ സാധ്യമാകുവെന്ന് ആരോഗ്യ കേന്ദ്രം അധികൃതർ നിലപാടെടുത്തിരുന്നു. എന്നാൽ പാലിയേറ്റീവ് കെയർ വിഭാഗത്തിലുള്ള വാക്‌സിൻ, വിതരണം ചെയ്യണമെന്ന് സിപിഐഎം നേതാവ് കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു. ഇതോടെ തർക്കമായി. രണ്ട് മണിക്കൂറോളം ആരോഗ്യപ്രവർത്തകരെ തടഞ്ഞുവച്ചു. ഈ ദൃശ്യങ്ങൾ പകർത്തിയ ആരോഗ്യപ്രവർത്തകയുടെ ഭർത്താവിനെയും പഞ്ചായത്ത് പ്രസിഡന്റ് എം.സി പ്രസാദിന്റെ നേതൃത്വത്തിലുള്ള സിപിഐഎം പ്രവർത്തകർ മർദിച്ചു. നെടുമുടി പൊലീസെത്തിയാണ് ആരോഗ്യ പ്രവർത്തകരെയും മർദനമേറ്റ നഴ്‌സിന്റെ ഭർത്താവിനെയും മോചിപ്പിച്ചത്. സർക്കാർ നിർദേശം കൃത്യമായി പാലിച്ചിട്ടും അധിക്ഷേപം നേരിടേണ്ടിവന്നുവെന്ന് ആരോഗ്യ പ്രവർത്തകർ പരാതിപ്പെടുന്നു.
Story Highlights: Health workers detained
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here