Advertisement

വീണ്ടും ബാങ്ക് വായ്പ തട്ടിപ്പ് ; കാറളം സർവീസ് സഹകരണ ബാങ്കിൽ അഞ്ച് ലക്ഷം വായ്പയുടെ മറവിൽ 20 ലക്ഷം വായ്പയെടുത്തു

July 24, 2021
Google News 2 minutes Read
bank

കരുവന്നൂർ ബാങ്ക് തട്ടിപ്പിന് പിന്നാലെ കാറളം സർവീസ് സഹകരണ ബാങ്കിലും വായ്പ തട്ടിപ്പ്. 75 കാരിയാണ് തട്ടിപ്പിനിരയായത്. 5 ലക്ഷം വായ്പയുടെ മറവിൽ 20 ലക്ഷം രൂപയുടെ വായ്പ ബാങ്കിന്റെ ഒത്താശയോടെ സഹോദരൻ തട്ടിയെടുത്തെന്ന് കണ്ടെത്തൽ.

തട്ടിപ്പിൽ കാറളം സഹകരണ ബാങ്കിന്റെ പ്രസിഡന്റും സെക്രട്ടറിയും അഞ്ചും ആറും പ്രതികളാണ്. സംഭവത്തിൽ കേസെടുത്ത് അന്വേഷിക്കാൻ ഇരിങ്ങാലക്കുട കോടതി ഉത്തരവിട്ടു.

Read Also: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ആരോപണം കള്ളപ്പണക്കേസിലെ ജാള്യത മറയ്‌ക്കാൻ: എ സി മൊയ്‌ദീൻ

അഞ്ച് ലക്ഷം രൂപയാണ് 75 കാരി ബാങ്കിൽ നിന്നും വായ്പ എടുത്തിരുന്നത്. ഇവർ തിരിച്ചടവ് മുടക്കിയിരുന്നു. തുടർന്ന് സഹോദരൻ ഇത് പുതുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അതിനായി ഒപ്പിട്ടുനൽകിയ പേപ്പറുകളെല്ലാം പുതിയ ലോണിനുള്ള അപേക്ഷകളായിരുന്നു. ഈ അഞ്ച് ലക്ഷം വായ്പയുടെ മറവിലാണ് 20 ലക്ഷം രൂപയുടെ വായ്പ സഹോദരൻ എടുത്തിരുന്നത്.

സംഭവത്തിൽ 20 ലക്ഷം രൂപ വായ്പ അനുവദിക്കുന്നതിന് ബാങ്ക് കൂട്ടുനിന്നുവെന്നാണ് പ്രധാനപ്പെട്ട ആരോപണം. കാറളം സർവീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെയാണ് സഹോദരൻ തട്ടിപ്പ് നടത്തിയിരിക്കുന്നത്.

Read Also: തട്ടിപ്പിനെപ്പറ്റി അറിഞ്ഞത് നാല് മാസം മുന്‍പ്; കരുവന്നൂര്‍ ബാങ്ക് ഭരണ സമിതി പ്രസിഡന്റ്

Story Highlights: Karalam Service Co-operative Bank Fraud, Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here