സേലത്തെ കള്ളപ്പണ കവർച്ച; പിന്നിൽ മലയാളിയെന്ന് റിപ്പോർട്ട്

കൊടകരയ്ക്ക് സമാനമായി സേലത്ത് നടന്ന കള്ളപ്പണ കവർച്ചയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കവർച്ചക്ക് പിന്നിൽ മലയാളിയായ ലാസർ അഷറഫാണെന്നാണ് പുറത്തുവരുന്ന വിവരം. വിഷയം വിവാദമാകാതെ ബിജെപി നേതൃത്വം ഇടപെട്ട് തീർപ്പാക്കുകയായിരുന്നു. അതേസമയം ബിജെപി ജില്ലാ നേതൃയോഗങ്ങളിൽ തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം കത്തുകയാണ്.
ബിജെപിക്കായി ബെംഗളുരുവിൽ നിന്നും സേലം വഴി പാലക്കാട്ടേക്ക് കൊണ്ടുവന്ന നാല് കോടി 40 ലക്ഷം രൂപ കൊടകര സംഘം തന്നെ തട്ടിയെടുത്തെന്ന് നേരത്തെ പൊലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.
കവർച്ചക്ക് പിന്നിൽ മലയാളിയായ ലാസർ അഷറഫാണെന്നാണ് പുറത്തുവരുന്ന വിവരം. വിഷയം വിവാദമാകാതെ ബിജെപി നേതൃത്വം ഇടപെട്ട് തീർപ്പാക്കുകയായിരുന്നു. കവർച്ച ചെയ്ത പണത്തിൽ ഒരു കോടി കൈമാറിയായിരുന്നു ഒത്തുതീർപ്പ്.
Read Also: ‘പത്തനംതിട്ടയിലേക്കും പണം കടത്തി; കൊടകരയിൽ നഷ്ടപ്പെട്ട മൂന്നരക്കോടി ബിജെപിയുടേത്’; ധർമരാജന്റെ മൊഴി പുറത്ത്
അതേസമയം തെരഞ്ഞെടുപ്പ് തോൽവി വിശദീകരിക്കാൻ ചേരുന്ന ബിജെപി ജില്ലാ നേതൃയോഗങ്ങളിൽ തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം കത്തുകയാണ്. ജനറൽ സെക്രട്ടറിമാർ പങ്കെടുക്കുന്ന യോഗങ്ങളിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം അടിമുടി കടത്തിലാണെന്ന് ജില്ലാനിയോജകമണ്ഡലം ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ നിയോജകമണ്ഡലം യോഗങ്ങൾ വിളിച്ച് വസ്തുത വിശദീകരിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.
Story Highlights: Malayalee behind Salem Hawala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here