Advertisement

‘പത്തനംതിട്ടയിലേക്കും പണം കടത്തി; കൊടകരയിൽ നഷ്ടപ്പെട്ട മൂന്നരക്കോടി ബിജെപിയുടേത്’; ധർമരാജന്റെ മൊഴി പുറത്ത്

July 25, 2021
Google News 1 minute Read
dharmarajan

കൊടകരയിൽ കള്ളപ്പണകവർച്ച നടന്ന ശേഷവും കുഴൽപ്പണ കടത്ത് നടന്നുവെന്ന് ധർമരാജന്റെ മൊഴി. പത്തനംതിട്ടയിലേക്കാണ് ഒരു കോടി രൂപ എത്തിച്ചത്. കൊടകരയിൽ നഷ്ടപ്പെട്ട മൂന്നര കോടി രൂപ ബിജെപിയുടേതാണെന്ന് ധർമരാജൻ വ്യക്തമാക്കുന്ന മൊഴിയുടെ വിവരങ്ങളും പുറത്തുവന്നു.

Read Also: കൊടകര കള്ളപ്പണക്കവർച്ച കേസ്; ‘കുറ്റപത്രം മല എലിയെ പ്രസവിച്ച പോലെ’, ഇത് രാഷ്ട്രീയ പകപോക്കൽ : കെ സുരേന്ദ്രൻ

കൊടകരയിൽ കവർച്ച നടന്ന ശേഷം പൊലീസിന് നൽകിയ മൊഴിയിലാണ് കവർച്ച ചെയ്യപ്പെട്ടത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുവന്ന തുകയാണെന്ന് ധർമരാജൻ പറഞ്ഞത്. എന്നാൽ ഇരിങ്ങാലക്കുട കോടതിയിൽ ധർമരാജൻ നൽകിയ ഹർജിയിൽ കവർച്ച ചെയ്യപ്പെട്ട തുക ബിസിനസ് ആവശ്യത്തിനായി മാർവാടി നൽകിയതാണെന്നായിരുന്നു പറഞ്ഞത്. മൊഴികളിലെ വൈരുധ്യം അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടി കാണിച്ചിരുന്നു. പൊലീസ് നൽകിയ കുറ്റപത്രത്തിലാണ് മൊഴിയുടെ വിശദാംശങ്ങൾ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും ധർമരാജനും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന വിവരങ്ങളും കുറ്റപത്രത്തിലുണ്ട്. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്ന് തവണ ധർമരാജൻ കോന്നിയിൽ പോയി. ബി.ജെ.പി പഞ്ചായത്ത് മെമ്പർ മാർക്ക് പതിനായിരം മുതൽ ഇരുപതിനായിരം രൂപ വരെ നൽകാനായിരുന്നു കോന്നിയിൽ പോയത്.

Story Highlights: dharmarajan statement kodakara case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here