തന്നെ പുറത്താക്കിയ വാര്‍ത്ത അവജ്ഞതയോടെ തള്ളിക്കളയുന്നു: എ പി അബ്ദുള്‍ വഹാബ്

തന്നെ പുറത്താക്കിയ വാര്‍ത്തയെ അവജ്ഞതയോടെ തള്ളിക്കളയുന്നുവെന്ന് ഐഎന്‍എല്‍ പ്രസിഡന്റ് എ പി അബ്ദുള്‍ വഹാബ്. ദേശീയ നേതൃത്വത്തിന് അംഗീകാരമില്ല. ദേശീയ കൗണ്‍സില്‍ നിലവിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയില്‍ ഭൂരിഭാഗവും തങ്ങളോടൊപ്പമാണ്. ഐഎന്‍എല്‍ ദേശീയ നേതൃത്വം കാസിം ഇരിക്കൂറിനൊപ്പമാണ്. അടുത്ത മാസം മൂന്നിന് സംസ്ഥാന കമ്മിറ്റി യോഗം ചേരുമെന്നും എ പി അബ്ദുള്‍ വഹാബ്.
കാസിം ഇരിക്കൂറിന്റെ പ്രവര്‍ത്തനം മുസ്ലിം ലീഗിനെ സഹായിക്കാനാണ്. മന്ത്രി അഹമ്മദ് ദേവര്‍കോവിന് എതിരെ തത്കാലം നടപടിയില്ല. മന്ത്രിയെ പിന്‍വലിക്കുന്ന കാര്യം സംസ്ഥാന കൗണ്‍സിലില്‍ തീരുമാനിക്കും. പ്രസിഡന്റിനോടൊപ്പമാണ് പാര്‍ട്ടി. മന്ത്രി എന്ത് നിലപാട് എടുക്കുമെന്ന് കാത്തിരുന്നു കാണാമെന്നും എ പി അബ്ദുള്‍ വഹാബ്. മന്ത്രിയാണ് നിലപാട് വ്യക്തമാക്കേണ്ടത്. മന്ത്രി പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പം നില്‍ക്കണം. എല്‍ഡിഎഫ് ആണ് ഇക്കാര്യം തീരുമാനിക്കേണ്ടത്. പാര്‍ട്ടി പ്രവര്‍ത്തകനായി കാസിം ഇരിക്കൂറിന് തുടരാം. സംസ്ഥാന കമ്മിറ്റിയില്‍ 22 പേരില്‍ 14 പേരും തങ്ങളോടൊപ്പമാണെന്നും അബ്ദുള്‍ വഹാബ് ചൂണ്ടിക്കാട്ടി.
Read Also: സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകളില്‍ വെള്ളം ചേര്‍ക്കരുതെന്ന് ഐഎന്‍എല്‍
അതേസമയം കൊച്ചിയിലെ യോഗത്തിനിടെ നടന്നത് ഗുണ്ടകളെ ഇറക്കിയുള്ള അതിക്രമമെന്ന് ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ ആരോപിച്ചു. സമാധാനപരമായി മുന്നോട്ടുപോയ ചര്‍ച്ച പിന്നീട് അലങ്കോലമാകുകയായിരുന്നു. പി. കെ കുഞ്ഞാലിക്കുട്ടിയുടേയും എ. പി അബ്ദുള്‍ വഹാബിന്റേയും ഒരേ സ്വരമാണെന്നും അബ്ദുള്‍ വഹാബ് വിഭാഗത്തിന് മുസ്ലിം ലീഗുമായി അന്തര്‍ധാരയുണ്ടെന്നും കാസിം ഇരിക്കൂര്‍ ആരോപിച്ചു.
ഐഎന്‍എല്ലിന്റെ ചരിത്രത്തിലെ ദൗര്‍ഭാഗ്യകരമായ സംഭവമാണ് ഇന്ന് അരങ്ങേറിയത്. രാവിലെ ഒന്‍പത് മണിക്ക് തന്നെ യോഗം ആരംഭിച്ചിരുന്നു. ചര്‍ച്ച മുന്നോട്ടുപോകുന്നതിനിടെ അബ്ദുള്‍ വഹാബിന്റെ നേതൃത്വത്തില്‍ ഏഴ് പേര്‍ അലമുറയിട്ട് താഴേയ്ക്ക് പോയി. തുടര്‍ന്ന് ഗുണ്ടാ സംഘത്തിന്റെ അകമ്പടിയോടെ അക്രമം അഴിച്ചുവിടുകയായിരുന്നു. വളരെ ആസൂത്രിതമായി നടന്ന നാടകമാണ് ഇതെന്ന് കരുതുന്നു. പ്രകോപിതമാകുന്ന വിധത്തില്‍ ഒരു വിഷയവും ചര്‍ച്ചയ്ക്ക് എടുത്തിരുന്നില്ലെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു.
രാവിലെ കൊച്ചിയില്‍ പാര്‍ട്ടി യോഗം ചേര്‍ന്നിരുന്നു. അതിനിടയില്‍ കാസിം ഇരിക്കൂറും മന്ത്രി അഹമ്മദ് ദേവര്‍കോവിലും പാര്‍ട്ടിയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന രീതിയില്‍ ആരോപണം ഉയര്‍ന്നു. പിഎസ്‌സി സീറ്റ് വില്‍പന മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലെ അനധികൃത നിയമനം തുടങ്ങിയ വിവാദങ്ങള്‍ക്ക് ഇടയിലാണ് ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയറ്റ് യോഗം കൊച്ചിയില്‍ ചേര്‍ന്നത്. പ്രോട്ടോക്കോള്‍ പൂര്‍ണമായും ലംഘിച്ചുകൊണ്ട് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം തുടക്കം തന്നെ തല്ലി പിരിഞ്ഞു.
Story Highlights: Rejects news of dismissal with contempt AP Abdul Wahab inl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here