24
Sep 2021
Friday

ജിംനാസ്റ്റിക്സിൽ ബിക്കിനി ഒഴിവാക്കി ജർമ്മൻ താരങ്ങൾ; അത്തരം ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യില്ലെന്ന് അധികൃതർ

Gymnastics team wears unitards

ജിംനാസ്റ്റിക്സ് മത്സരങ്ങളിലെ വസ്ത്രധാരണത്തിൽ വിപ്ലവകരമായ തീരുമാനവുമായി ജർമ്മൻ താരങ്ങൾ. സാധാരണ രീതിയിൽ ജിംനാസ്റ്റിക്സ് താരങ്ങൾ ഉപയോഗിക്കുന്ന വസ്ത്രങ്ങൾക്ക് പകരം മറ്റ് തരത്തിലുള്ള വസ്ത്രമണിഞ്ഞാണ് ജർമ്മൻ താരങ്ങൾ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. തോള് മുതൽ അരക്കെട്ട് വരെ മറയുന്ന, ബിക്കിനിയോടും സ്വിം സ്യൂട്ടിനോടുമൊക്കെ സാമ്യമുള്ള ലിയോടാർഡ് എന്ന വസ്ത്രമാണ് ജിംനാസ്റ്റിക്സിൻ്റെ പരമ്പരാഗത വേഷം. ഇതിനു പകരം കണങ്കാൽ വരെയെത്തുന്ന യുനിറ്റാർഡ് വേഷം ധരിച്ചാണ് ജർമ്മൻ താരങ്ങളായ സാറ വോസ്, പൗലീൻ ഷഫർ-ബെറ്റ്‌സ്, എലിസബ് സെയ്റ്റ്‌സ്, കിം ബ്യു തുടങ്ങിയ താരങ്ങൾ മത്സരിച്ചത്. നേരത്തെ, യൂറോപ്യൻ ചാമ്പ്യൻഷിപ്പിലും സമാന പ്രതിഷേധം നടന്നിരുന്നു. ( Gymnastics team wears unitards )

ജിംനാസ്റ്റിക്‌സ് സുരക്ഷിതമായ ഒരു ഗെയിമാണെന്ന തോന്നൽ പുതിയ തലമുറയ്ക്ക് ഉണ്ടാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇവർ പറഞ്ഞു. തങ്ങൾ ഏറ്റവും അധികം ആത്മവിശ്വാസം അനുഭവിക്കുന്നത് ഈ വേഷത്തിലാണ്. എന്ത് ധരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകൾക്ക് ഉണ്ടാകണം. ഇത് ലോകത്തെ മുഴുവൻ കാണിച്ചുകൊടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അവർ വ്യക്തമാക്കി. നേരത്തെ തന്നെ അമേരിക്കൻ ജിംനാസ്റ്റിക്‌സിലെ സൂപ്പർതാരം സിമോൺ ബിൽസ് വസ്ത്രസ്വാതന്ത്ര്യത്തിനു വേണ്ടി വാദിച്ചിരുന്നു.

Read Also: ഒളിമ്പിക്സ് ജേതാവിനെ അട്ടിമറിച്ചു; ക്രിസ്ത്യാനോയുടെ ആഘോഷം അനുകരിച്ച് ഈജിപ്ത് താരം: വിഡിയോ

ബിക്കിനി ധരിച്ച് കളിക്കാൻ വിസമ്മതിച്ച ബീച്ച് വോളി ടീമിന് സംഘാടകർ പിഴയിട്ടിരുന്നു എങ്കിലും ജർമ്മൻ ടീമിനെതിരെ സംഘാടകർ നടപടി എടുത്തിട്ടില്ല.

അതേസമയം, ഒളിമ്പിക്സ് ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നതിൽ ലിംഗസമത്വം ഉറപ്പാക്കുമെന്ന് ഒളിംപിക് ബ്രോഡ്കാസ്റ്റിങ് സർവീസസ് ചീഫ് എക്‌സിക്യൂട്ടീവ് യിയാനിസ് എക്‌സാർക്കോസ് അറിയിച്ചു. വനിതാ അത്‌ലീറ്റുകളുടെ ചിത്രങ്ങൾ ലൈംഗിക താത്പര്യത്തോടെ ദുരുപയോഗം ചെയ്യുന്നത് തടയാൻ നടപടി എടുക്കും. ശരീരഭാഗങ്ങൾ വിശദമായും അടുത്തും കാണുന്ന ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യില്ല. വനിതാ അത്‌ലീറ്റുകളുടെ വസ്ത്രധാരണത്തിന് അമിത പ്രാധാന്യം നൽകിയുള്ള കവറേജ് നൽകുന്നില്ല എന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ടെലിവിഷൻ കവറേജുമായി ബന്ധപ്പെട്ട് രാജ്യാന്തര ഒളിംപിക് കമ്മിറ്റി മാർഗനിർദ്ദേശങ്ങൾ പുതുക്കിയിട്ടുണ്ട്. ഇത് പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തും. താരങ്ങളുടെ വസ്ത്രം സ്ഥാനം മാറി നിൽക്കുന്ന ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെങ്കിൽ നീക്കം ചെയ്യുകയോ പരിഷ്‌കരിക്കുകയോ ചെയ്യണം. അത്‌ലീറ്റുകൾക്ക് ആദരവ് നൽകുന്ന തരത്തിലായിരിക്കണം പെരുമാറ്റം എന്നും പുതുക്കിയ മാർഗനിർദ്ദേശങ്ങളിൽ പറയുന്നു.

Story Highlights: Gymnastics team wears unitards

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top