Advertisement

മാവേലിക്കര സഹകരണ ബാങ്ക് തട്ടിപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടി

July 27, 2021
Google News 1 minute Read

മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിലെ തട്ടിപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടി. ക്രമക്കേടിലൂടെ നഷ്ടമായ 38 കോടി രൂപ പ്രതികളിൽ നിന്ന് ഈടാക്കാനുള്ള ഉത്തരവ് നടപ്പായില്ല. റവന്യൂ റിക്കവറി നടപടികൾ അനന്തമായി നീളുകയാണ്.

മാവേലിക്കര താലൂക്ക് അ സഹകരണബാങ്ക് തഴക്കര ശാഖയിലെ നിക്ഷേപകർ കഴിഞ്ഞ നാല് വർഷമായി നിയമ പോരാട്ടത്തിലാണ്. 2016 ലാണ് ക്രമക്കേട് കണ്ടെത്തുന്നത്. ബാങ്കിന് നഷ്ടപ്പെട്ട 38 കോടി 73 ലക്ഷം രൂപ ആരോപണവിധേയരിൽ നിന്ന് ഈടാക്കണമെന്ന് കാട്ടി സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ഉത്തരവുമിറക്കി. മുൻ ജീവനക്കാരും ഭരണസമിതി അംഗങ്ങളും ആയിരുന്ന പതിനാല് പേരിൽ നിന്നാണ് നഷ്ടം ഇടാക്കേണ്ടത്. എന്നാൽ റവന്യൂ റിക്കവറി നടപടികൾ ഇതുവരെ എങ്ങുമെത്തിയില്ല. ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഈ അന്വേഷണം ഇഴയുകയാണ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആവശ്യപ്പെട്ടുള്ള നിക്ഷേപകരുടെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Read Also: കരുവന്നൂർ സഹകരണ ബാങ്കിൽ വ്യാജ വായ്പാ രേഖകൾ സൂക്ഷിക്കാൻ പ്രത്യേക ലോക്കർ

Story Highlights: mavelikkara bank fraud

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here