Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (27-07-2021)

July 27, 2021
Google News 2 minutes Read
Todays Headlines July 27

പെഗസിസ് ഫോൺ ചോർത്തൽ പുതിയ പട്ടിക പുറത്ത്

പെഗസിസ് ഫോൺ ചോർത്തൽ പുതിയ പട്ടിക പുറത്ത് വന്നു. തമിഴനാട്ടിൽ നിന്നുള്ള സാമൂഹ്യ പ്രവർത്തകരുടെയും, രാഷ്ട്രീയക്കാരുടെയും ഫോൺ നമ്പറുകൾ ചോർത്തിയതായി വെളിപ്പെടുത്തൽ

പ്ലസ്ടു പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും

സംസ്ഥാനത്തെ പ്ലസ്ടു പരീക്ഷാഫലം നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് മൂന്നുമണിക്ക് പിആര്‍ ചേംബറില്‍ വിദ്യാഭ്യാസമന്ത്രിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക. ഇത് സംബന്ധിച്ച് അധ്യാപക സംഘടനകള്‍ക്ക് സര്‍ക്കാര്‍ കത്ത് നല്‍കി.

മുട്ടിൽ മരമുറിക്കൽ;സർക്കാരിനെ വിമർശിച്ച് ഹൈകോടതി

മുട്ടിൽ മരം മുറിക്കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷമായ വിമർശനം. അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് കോടതി കുറ്റപ്പെടുത്തി. വിലപിടിപ്പുള്ള മരങ്ങൾ മുറിച്ചു കടത്തിയിട്ടും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളെ അറസ്റ്റ് ചെയ്യാത്തത് സർക്കാരിന്റെ നിഷ്‌ക്രിയത്വമെന്ന് കോടതി പറഞ്ഞു.അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന തെളിവാണ് ഇതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

കുന്നംകുളം നഗരസഭാ യോഗത്തിൽ കൂട്ടത്തല്ല്; വനിതാ കൗൺസിലർ ബോധംകെട്ട് വീണു

തൃശൂർ കുന്നംകുളം നഗരാസഭാ യോഗത്തിൽ കൂട്ടത്തല്ല്. സിപിഐഎം-ബിജെപി കൗൺസിലർമാർ തമ്മിലാണ് ഏറ്റുമുട്ടിയത്. നഗരസഭാ അധ്യക്ഷയെ ബിജെപി കൗൺസിലർമാർ തടഞ്ഞതിനെ തുടർന്ന് സംഘർഷം ഉടലെടുത്തു. അടിയന്തര പ്രമേയത്തിന് ചെയർപേഴ്‌സൺ അനുമതി നൽകിയത് പ്രതിപക്ഷം അംഗീകരിച്ചില്ല. ഇതേ തുടർന്ന് യോഗത്തിൽ ചേരിതിരിഞ്ഞ് അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഇതിനിടെ വനിതാ കൗൺസിലർ ബോധംകെട്ട് വീണു.

മലപ്പുറം എആര്‍ നഗര്‍ ബാങ്ക് തട്ടിപ്പ്; ഭരണ-പ്രതിപക്ഷ കക്ഷികളുടെ ഇടപെടല്‍

മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ( AR nagar bank fraud ) ഭരണകക്ഷി-പ്രതിപക്ഷ ഇടപെടല്‍. ക്രമക്കേട് നടത്തിയ അന്നത്തെ സെക്രട്ടറി വി. ഹരികുമാര്‍ സിപിഐഎം ജില്ലാ സെക്രട്ടറിയുടെ അടുത്ത ബന്ധുവാണ്. ഹരികുമാറിന് അനധികൃതമായി കാലാവധി നീട്ടിനല്‍കിയത് സര്‍ക്കാരിന്റെ പ്രത്യേക താത്പര്യത്തിലാണ് എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. 

കൊവിഡും ലോക്ക്ഡൗണും ജനജീവിതം ദുസഹമാക്കി; നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടിസ് നൽകി പ്രതിപക്ഷം

കൊവിഡും ലോക്ക്ഡൗണും ജന ജീവിതത്തിലുണ്ടാക്കിയ ആഘാതങ്ങൾ നിയമസഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം. പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി.

പാലക്കാട് ഹോട്ടലിൽ യുവാവിനെ ആക്രമിച്ച സംഭവം; ആറ് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്

പാലക്കാട്ടെ ഹോട്ടലിൽ കൊവിഡ് മാനദണ്ഡം ലംഘിച്ചത് ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ചെന്ന പരാതിയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്. മുൻ എം.എൽ.എ വി.ടി ബൽറാം, പാളയം പ്രദീപ്, റിയാസ് മുക്കോളി ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് കേസ്.

സംസ്ഥാനത്തെ എംബിബിഎസ് വിദ്യാർത്ഥികളുടെ ഹൗസ് സർജൻസി കാലാവധി വീണ്ടും നീട്ടി

സംസ്ഥാനത്തെ എംബിബിഎസ് വിദ്യാർത്ഥികളുടെ ഹൗസ് സർജൻസി കാലാവധി വീണ്ടും നീട്ടി ഉത്തരവ്. മൂന്ന് മാസത്തേക്കാണ് കാലാവധി നീട്ടിയത്. കൊവിഡ് പ്രതിസന്ധി കാരണമാണ് നടപടിയെന്നാണ് വിശദീകരണം.

ടോക്യോ ഒളിമ്പിക്സ് ഹോക്കിയില്‍ സ്പെയിനിനെതിരെ ഏകപക്ഷീയമായ മൂന്ന് ഗോളുകളുടെ വിജയം നേടി ഇന്ത്യ

ടോക്കിയോ ഒളിമ്പിക്സ് ഹോക്കിയില്‍ സ്പെയിനിനെതിരെ പൂള്‍ എ മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകളുടെ വിജയം നേടി ഇന്ത്യ. ഇന്ത്യയ്ക്കായി സിമ്രന്‍ജിത്ത് സിങ് രണ്ടും രുപീന്ദര്‍ പാല്‍ സിങ് ഒരു ഗോളും കണ്ടെത്തി.

സംസ്ഥാനത്ത് വാക്സിനേഷന്‍ പ്രതിസന്ധിയില്‍; മൂന്ന് ജില്ലകളില്‍ വാക്സിന്‍ വിതരണമുണ്ടാകില്ല

സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷൻ പ്രതിസന്ധിയിൽ. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ ജില്ലകളിൽ ഇന്ന് വാക്സിൻ വിതരണമുണ്ടാകില്ല. വാക്സിൻ എത്തിയില്ലെങ്കിൽ നാളെ പൂർണമായും വാക്സിനേഷൻ മുടങ്ങിയേക്കും. സംസ്ഥാനത്തെ വാക്സിൻ സ്റ്റോക്ക് തീർന്നു കഴിഞ്ഞു.

Story Highlights: Todays Headlines July 27

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here