പൊലീസും പെൺകുട്ടിയും തമ്മിൽ വാക്കേറ്റമുണ്ടായ സംഭവം; റിപ്പോർട്ട് തേടി വനിതാ കമ്മിഷൻ

ചടയമംഗലത്ത് പൊലീസും പെൺകുട്ടിയും തമ്മിൽ വാക്കേറ്റമുണ്ടായ സംഭവത്തിൽ പൊലീസിനോട് റിപ്പോർട്ട് തേടി വനിതാ കമ്മിഷൻ. കേസിൽ പെൺകുട്ടിക്കെതിരെ ചുമത്തിയ വകുപ്പുകളിൽ വിശദീകരണം നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ വനിതാ കമ്മീഷന്റെ നിർദേശം.
കഴിഞ്ഞ ദിവസം ചടയമംഗലത്തെ ഇന്ത്യൻ ബാങ്കിന് മുന്നിൽ വൃദ്ധനുമായി പൊലീസ് തർക്കിക്കുന്നത് കണ്ടാണ് ഇടക്കുപാറ സ്വദേശി വിഷയത്തിൽ ഇടപെട്ടത്. പിഴയടയ്ക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പൊലീസും വൃദ്ധനും തമ്മിലുള്ള തർക്കം. ഇത് ചോദ്യം ചെയ്തതിന് പെൺകുട്ടിക്കെതിരെയും പൊലീസ് പിഴ ചുമത്തി. കൊവിഡ് മാനദണ്ഡം ലംഘിച്ചുവെന്ന് കാണിച്ചായിരുന്നു നടപടി.
Read Also:പൊലീസുമായി തർക്കം; പെൺകുട്ടിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
പൊലീസിന്റെ നടപടി ചോദ്യം ചെയ്ത പതിനെട്ട് വയസുകാരിക്കെതിരെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ബാങ്കിന് മുന്നിൽ ക്യൂ നിന്ന വ്യക്തിക്കെതിരെ പിഴ ചുമത്തിയ നടപടിയെ ചോദ്യം ചെയ്തതിനാണ് പെൺകുട്ടിക്കെതിരെ കേസെടുത്തത്. സംഭവം വിവാദമായതോടെ ഈ കേസ് ഒഴിവാക്കി കൊവിഡ് ലംഘനത്തിന് മാത്രമെടുത്ത കേസ് നിലനിർത്തുകയായിരുന്നു. ഇതിനിടെ സംഭവത്തിൽ പരാതിയുമായി പെൺകുട്ടി യുവജന കമ്മിഷനെ സമീപിച്ചിരുന്നു.
Read Also:നിയമസഭാ കയ്യാങ്കളി; അന്ന് സംഭവിച്ചതെന്ത് ? ഒരു തിരിഞ്ഞുനോട്ടം
Story Highlights: Chadayamangalam police case against girl, Women’s Commission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here