ടോക്യോ ഒളിമ്പിക്സ്; ബാഡ്മിന്റണില്‍ സായ് പ്രണീത് പുറത്തായി

ടോക്യോ ഒളിമ്പിക്സ്: ബാഡ്മിന്റണ്‍ ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യന്‍ താരം സായ് പ്രണീത് പുറത്ത്. ഗ്രൂപ്പ് ഡിയിലെ രണ്ടാം സിംഗിള്‍സ് മത്സരത്തില്‍ നെതര്‍ലന്റ്‌സ് താരം മാര്‍ക് കാല്‍ജോവിനോടാണ് സായ്പ്രണീത് പരാജയപ്പെട്ടത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തോല്‍വി.
സ്‌കോര്‍: 21-14, 21-14 എന്ന നിലയില്‍ ആയിരിന്നു.നേരത്തെ ആദ്യ സിംഗിള്‍സ് മത്സരത്തിലും സായ് പ്രണീത് തോറ്റിരുന്നു. ഇസ്രായേല്‍ താരം മിഷ സില്‍ബെര്‍മാനോടാണ് ഇന്ത്യന്‍ താരം തോറ്റത്.
അതേസമയം ഭാരോദ്വഹന താരം മീരാഭായ് ചാനുവിന്റെ മെഡലിന് പിന്നാലെ ഇന്ത്യ മറ്റൊരു മെഡല്‍ കൂടി പ്രതീക്ഷിക്കുന്നു . ബോക്സിംഗ് റിംഗില്‍ നിന്നുമാണ് ഇന്ത്യ മറ്റൊരു മെഡല്‍ പ്രതീക്ഷിക്കുന്നത്. ഒരു മത്സരം കൂടി ജയിക്കാനായാല്‍ ഇന്ത്യന്‍ വനിതാ ബോക്സിംഗ് താരം പൂജാ റാണി സെമിയില്‍ കടക്കും. 75 കിലോഗ്രാം മിഡില്‍വെയ്റ്റ് പ്രീ ക്വാര്‍ട്ടറില്‍ അള്‍ജീരിയയുടെ ഐഷര്‍ക്ക് ചായിബായെയാണ് ഇന്ത്യന്‍ താരം തോല്‍പ്പിച്ചത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here