നിയമസഭാ കയ്യാങ്കളി കേസ്; സിപിഐഎം സംസ്ഥാന ഘടകത്തിനു കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ

നിയമസഭാ കയ്യാങ്കളി കേസിൽ സിപിഐഎം സംസ്ഥാന ഘടകത്തിനു കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ. മന്ത്രി വി ശിവൻ കുട്ടി രാജിവക്കേണ്ടതില്ലെന്നും, നിയമ പരമപരമായി മുന്നോട് നീങ്ങണമെന്നുമാണ് നേതൃത്വത്തിന്റെയും നിലപാട്. ശനിയാഴ്ച തുടങ്ങുന്ന പോളിറ്റ് ബ്യുറോ യോഗത്തിൽ പെഗസിസ് വിവാദത്തിനൊപ്പം കേരള വിഷയങ്ങളും ചർച്ചയാകും.
സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മന്ത്രി വി ശിവൻകുട്ടി രാജിവക്കേണ്ടതില്ലെന്ന നിലപാടിൽ തന്നെയാണ് സിപിഐഎം കേന്ദ്ര നേതൃത്വം. വിചാരണ നേരിടണമെന്ന സുപ്രിം കോടതി വിധി അംഗീകരിച്ചുവെന്നും നിയമപരമായി തന്നെ നേരിടാമെന്നുമാണ് പാർട്ടി നേതൃ യോഗത്തിന്റെയും തീരുമാനം. ഇതിനിടെ ഇടതു മുന്നണിയെടുത്ത നിലപടിന്റെ ഭാഗമായി നടന്ന പ്രതിഷേധമാണ് കേസിനു ആസ്‌പദമായതെന്ന സംസ്ഥാന ഘടകത്തിന്റെ വിശദീകരണം, സി പി ഐ എം അവൈലബിൾ പോളിറ്റ് ബ്യുറോ അംഗീകരിച്ചു.
Read Also:കയ്യാങ്കളി കേസ്; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം
വിഷയത്തിൽ കൂടുതൽ ചർച്ചകൾ ശനി ഞായർ ദിവസങ്ങളിൽ ചേരുന്ന പോളിറ്റ് ബ്യുറോ യോഗത്തിൽ ഉണ്ടായേക്കും. ആഗസ്റ്റ് 6 ന് ചേരുന്ന കേന്ദ്ര കമ്മറ്റിയിൽ വയ്‌ക്കേണ്ട നിയമസഭാ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് തയ്യാറാക്കലാണ് യോഗത്തിന്റെ മുഖ്യ അജണ്ടകളിൽ ഒന്ന്. അതോടൊപ്പം പെഗസിസ്, മമത ബാനർജിയുടെ രാഷ്ട്രീയ നീക്കങ്ങൾ എന്നീ നിർണ്ണായക വിഷയങ്ങളും പി ബി ക്ക് മുന്നിൽ വരും.
പെഗസിസ് ഫോൺ ചോർത്തലിനെ നിയമ പരമായും രാഷ്ട്രീയമായും നേരിടാനാണ് പാർട്ടിയുടെ തീരുമാനം. പ്രതിഷേധങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ നേതൃയോഗങ്ങളിൽ തീരുമാനിക്കും.ബിജെപി ക്കെതിരെ ദേശീയ തലത്തിൽ മമത നടത്തുന്ന നീക്കങ്ങളെ പിന്തുണക്കുമ്പോഴും, കോണ്ഗ്രസ്സുമായി അടുക്കാനുള്ള ശ്രമങ്ങളെ ആശങ്ക യോടെയാണ് സി പി ഐ എം ബംഗാൾ ഘടകം കാണുന്നത്.
Story Highlights: Assembly Conflict Case: Central leadership support for CPIM state unit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here