ജാർഖണ്ഡിൽ ജഡ്ജി വാഹനമിടിച്ച് കൊല്ലപ്പെട്ട സംഭവം; ശക്തമായ അന്വേഷണം വേണമെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ്

ജാർഖണ്ഡിലെ ധൻബാദിൽ അഡിഷണൽ ജില്ലാ ജഡ്ജി ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ ഇടപെടൽ. ജഡ്ജിയെ വാഹനം ഇടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇടപെടൽ ഉണ്ടായിരിക്കുന്നത്. ജാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി സംസാരിച്ചെന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ അറിയിച്ചു. ജഡ്ജിയുടെ കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാൻ ഹൈക്കോടതി മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചേക്കും എന്നാണ് സൂചന.
ഇന്നലെ പ്രഭാത നടത്തത്തിനിറങ്ങിയ ജഡ്ജി ഉത്തം ആനന്ദിനെ അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെ കൊലപാതകമടക്കം സംശയങ്ങൾ ഉയർന്നിട്ടുണ്ട്.
Read Also:ധൻബാദ് അഡിഷണൽ ജില്ലാ ജഡ്ജി കൊല്ലപ്പെട്ട നിലയിൽ; അന്വേഷണം ഊർജിതമാക്കി പൊലീസ്
ജഡ്ജിയെ ഇടിച്ചുതെറിപ്പിച്ച ശേഷം രക്ഷപ്പെട്ട വാഹനത്തെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഉത്തം ആനന്ദ് പരിഗണിച്ച പ്രധാന കേസുകളുടെ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. രാഷ്ട്രീയ ബന്ധമുള്ള ചില കൊടും ക്രിമിനലുകൾക്ക് അടുത്തകാലത്ത് ഉത്തം ആനന്ദ് ജാമ്യം നിഷേധിച്ച വിവരവും പുറത്തുവന്നിട്ടുണ്ട്.
തലയ്ക്ക് പരിക്കേറ്റ് ബോധരഹിതനായി വഴിയിൽ കിടന്ന ജഡ്ജിയെ ആളുകൾ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് മണിക്കൂറിനകം അദ്ദേഹം മരിച്ചു. അബദ്ധത്തിലുണ്ടായ അപകടം എന്ന് കരുതിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് കൊലപാതകമെന്ന സംശയം ഉയർന്ന് വന്നത്.
Read Also:നിയമസഭാ കയ്യാങ്കളി കേസ് : അടിയന്തര പ്രമേയ നോട്ടിസ് നല്‍കി പ്രതിപക്ഷം
Story Highlights: Dhanbad district judge killed in road accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here