നന്മയുള്ള സുഹൃത്താണോ നിങ്ങള്‍? ; ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ പങ്കെടുക്കാന്‍ സുവര്‍ണാവസരം

മറ്റൊരാള്‍ക്ക് നിങ്ങള്‍ ഒരു നല്ല ചങ്ങാതിയാണോ….? എങ്കില്‍ ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ പങ്കെടുക്കാന്‍ സുവര്‍ണാവസരം ഒരുങ്ങുന്നു. പ്രതിസന്ധികളിലും വിഷമതകളിലും മറ്റൊരാള്‍ക്ക് താങ്ങും തണലുമായി നില്‍ക്കുന്ന ഉറ്റ ചങ്ങാതിക്കാണ് അവസരം. നിങ്ങളിലുള്ള നന്മ ഒരു പക്ഷെ നിങ്ങളെ ഫ്‌ളവേഴ്‌സ് ഒരു കോടിയിലൂടെ ഹീറോയാക്കിയേക്കാം.
ലേകമെമ്പാടുമുള്ള മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് വേറിട്ട ദൃശ്യ വിസ്മയങ്ങള്‍ സമ്മാനിക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടിവി. മലയാളികല്‍ ഇന്നേവരെ കാണാത്ത നൂതനാവിഷ്‌കാരവുമായി ഫ്‌ളവേഴ്‌സ് ടിവിയില്‍ ഉടന്‍ ആരംഭിക്കുന്ന പരിപാടിയാണ് ‘ഫ്ളവേഴ്സ് 1 കോടി’. ‘നന്മയുള്ള സുഹൃത്തിന് ഈ സൂപ്പര്‍ ഷോയിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലഭിയ്ക്കുന്നു.
Read Also: എന്താണ് ‘ഫ്‌ളവേഴ്‌സ് ഒരു കോടി’ ? പങ്കെടുക്കേണ്ടത് എങ്ങനെ ?
നിങ്ങള്‍ ചെയ്യേണ്ടത്- Flowersonair ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക. തുടര്‍ന്ന് സുഹൃത്തിനൊപ്പമുള്ള സ്നേഹനിമിഷത്തിന്റെ ചിത്രവും സൗഹൃദത്തിന്റെ കഥയും നിങ്ങളുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ #FlowersOruKodi #FriendshipDay2021 നൊപ്പം പങ്കുവയ്ക്കണം. കൂടെ @Flowersonair മെന്‍ഷന്‍ ചെയ്യുക. തെരഞ്ഞെടുക്കപ്പെടുന്ന വിജയികള്‍ക്ക് ആയിരിക്കും ഫ്ളവേഴ്സ് ഒരു കോടിയിലേയ്ക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലഭിയ്ക്കുക. ആഗസ്റ്റ് 31 വരെയാണ് അവസരം.
Story Highlights: flowers one crore show
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here