ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (30-07-2021)
മന്ത്രി വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം; സഭ ബഹിഷ്‌കരിച്ചു
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ചോദ്യോത്തര വേളയില്‍ സഹകരിക്കാതെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചത് നിയമസഭാ കയ്യാങ്കളി കേസിലെ സുപ്രിംകോടതി വിധിക്ക് എതിരെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
ഐഎന്‍എല്ലില്‍ മഞ്ഞുരുക്കം; അഹമ്മദ് ദേവര്‍കോവിലുമായി അബ്ദുള്‍ വഹാബ് കൂടിക്കാഴ്ച നടത്തി
ഐഎന്‍എല്ലിലെ ഇരുവിഭാഗവും ഒത്തുതീര്‍പ്പിലേക്ക് എന്ന് സൂചന. യോജിച്ചുപോകണമെന്ന സിപിഐഎം നേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് ഇരുവിഭാഗങ്ങളും ഒത്തുതീര്‍പ്പിലേക്ക് എത്തുന്നത്. ഒത്തുതീര്‍പ്പിന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മുന്‍കൈ എടുക്കണമെന്നാണ് വഹാബ് പക്ഷത്തിന്റെ ആവശ്യം.
ഒളിമ്പിക്‌സ്; വനിതാ വിഭാഗം ബോക്‌സിംഗില്‍ മെഡലുറപ്പിച്ച് ഇന്ത്യയുടെ ലോവ്‌ലിന ബോര്‍ഹെയ്ന്‍
ടോക്യോ ഒളിമ്പിക്‌സില്‍ വനിതാ വിഭാഗം ബോക്‌സിംഗില്‍ മെഡലുറപ്പിച്ച് ഇന്ത്യയുടെ ലോവ്‌ലിന ബോര്‍ഹെയ്ന്‍. 69 കിലോ ഗ്രാം വിഭാഗത്തില്‍ ചൈനീസ് തായ്‌പെയ് താരം നിന്‍ ചിന്‍ ചെന്നിനെ തോല്‍പിച്ചു. (4-1) സെമി ഫൈനലില്‍ കടന്നതോടെ ലോവ്‌ലിന ബോര്‍ഹെയ്ന്‍ മെഡലുറപ്പിച്ചു.
കോടികളുടെ ക്രമക്കേട് നടന്ന മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ ഭരണസമിതി നേതൃത്വത്തില്‍ 2002 മുതല്‍ സമാന്തര പണമിടപാട് സ്ഥാപനവും നടത്തി. ബാങ്കിനൊപ്പം ഏറെനാള്‍ സമാന്തര പണമിടപാട് സ്ഥാപനം നടത്തിയെന്നാണ് മുന്‍ ജീവനക്കാരനായ ബഷീറിന്റെ ആരോപണം. വീട്ടുപകരണങ്ങള്‍ വായ്പാടിസ്ഥാനത്തില്‍ ലഭ്യമാക്കുന്ന ഫ്രണ്ട്സ് ഹോം നീഡ്സ് എന്ന സ്ഥാപനമാണ് ബാങ്കിന്റെ ഭാഗമായി നടത്തിയത്.
കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ നിര്‍ണായക നീക്കവുമായി ഇന്ത്യ. കൊവിഷീല്‍ഡും കൊവാക്‌സിനും സംയോജിപ്പിക്കാന്‍ വിദഗ്ധ സമിതി നിര്‍ദേശം നല്‍കി. വാക്‌സിനുകള്‍ സംയോജിപ്പിച്ചാല്‍( covid vaccine mixing )ഫലപ്രാപ്തി കൂടുമോ എന്ന് പരിശോധിക്കും. വാക്‌സിന്റെ സംയോജിത പരീക്ഷണത്തിന് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിന് സമിതി അനുമതി നല്‍കി.
കൊവിഡ്; കേന്ദ്ര സംഘം ഇന്ന് കേരളത്തില്‍
കേരളത്തിലെ കൊവിഡ് വ്യാപനത്തെ കുറിച്ച് പഠിക്കാന്‍ കേന്ദ്ര സംഘം ഇന്നെത്തും. കേരളത്തിലെ ഉയര്‍ന്നതോതിലുള്ള കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ആറംഗ വിദഗ്ധസംഘത്തെ നിയോഗിച്ചു. സംസ്ഥാനസര്‍ക്കാരിനെ കൊവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ സഹായിക്കുകയാണ് സംഘം ചെയ്യുകയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു.
Story Highlights: Todays Headlines July 23
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here