Advertisement

ജമ്മുകശ്മീരില്‍ 14 സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ്; അഞ്ച് കിലോ ഐഇഡി പിടികൂടി

July 31, 2021
Google News 2 minutes Read
NIA raid jammu kashmir

ജമ്മുകശ്മീരിലെ പതിനാല് ഇടങ്ങളില്‍ എന്‍ഐഎ നടത്തിയ റെയ്ഡില്‍ അഞ്ച് കിലോ ഐഇഡി പിടികൂടി. പുല്‍വാമ, ഷോപിയാന്‍, ശ്രീനഗര്‍, അനന്ത്‌നാഗ്, ജമ്മു, ബനിഹല്‍ എന്നിവിടങ്ങളില്‍ പല സംഘങ്ങളായി ഒരേ സമയം നടത്തിയ റെയ്ഡിലാണ് ഐഇഡി (NIA raid jammu kashmir)പിടിച്ചെടുത്തത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ജമ്മു ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ഏഴ് കിലോ ഐഇഡി കണ്ടെത്തിയിരുന്നു. ആഴ്ചകള്‍ക്ക് ശേഷം ലഷ്‌കര്‍-ഇ-മുസ്തഫ തീവ്രവാദി ഹിദായത്തുള്ള മാലികിനെ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തിരുന്നു. സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ ഈ കേസും ഹിദായത്തുള്ള മാലികിന്റെ അറസ്റ്റുമായും ബന്ധപ്പെട്ടാണ് എന്‍ഐഎ സംഘം റെയ്ഡ് നടത്തിയത്. പരിശോധന തുടരുകയാണ്.

അതിനിടെ ഇന്നലെ ജമ്മുകശ്മീരിലെ ബാരാമുള്ള ജില്ലയില്‍ സിആര്‍പിഎഫിന് നേരെ ഗ്രനേഡ് ആക്രമണം നടന്നിരുന്നു. ഒരു സിആര്‍പിഎഫ് ഭടനും പ്രദേശവാസിക്കുമാണ് പരുക്കേറ്റത്. മൂന്ന് ഡ്രോണുകളും ഇന്നലെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തി.ഏതാനും ആഴ്ചകളായി ജമ്മു കശ്മീരിലെ വിവിധ മേഖലകളില്‍ ഡ്രോണുകള്‍ കണ്ടെത്തിയിരുന്നു. അതിര്‍ത്തി കടന്നെത്തിയ ഡ്രോണുകള്‍ സുരക്ഷാ സേന വെടിവച്ചിടുകയും ചെയ്തിരുന്നു. ഇന്നലെ കണ്ടെത്തിയ ഡ്രോണുകളിലൊന്ന് പാക് പ്രദേശത്തേക്ക് കടന്നതായും രണ്ടെണ്ണം വേഗത്തില്‍ തന്നെ അപ്രത്യക്ഷമായെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ടാഴ്ചയ്ക്ക് മുന്‍പ് സാംബ ജില്ലയിലും ജമ്മുവിലുമായി നാലിടങ്ങളില്‍ സംശയാസ്പദമായി ഡ്രോണുകള്‍ കണ്ടെത്തിയിരുന്നു.

Read Also: സി.ആർ.പി.എഫിന് നേരെ ഗ്രനേഡ് ആക്രമണം

ഐഇഡി കണ്ടെത്തിയതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. ജമ്മുകശ്മീരിലെ ഏതാനും സ്ഥലങ്ങളില്‍ കഴിഞ്ഞ മാസം, ഭീകരര്‍ക്ക് ധനസഹായം നല്‍കിയെന്ന സൂചനയെ തുടര്‍ന്ന് എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു.

Story Highlights: NIA raid jammu kashmir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here