ടോക്യോ ഒളിമ്പിക്സ് ; ഇന്ത്യൻ വനിത ഹോക്കി ടീം ക്വാർട്ടർ ഫൈനലിൽ

ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യൻ വനിത ഹോക്കി ടീം ക്വാർട്ടർ ഫൈനലിൽ. നാലാം സ്ഥാനക്കാരായാണ്
ഇന്ത്യയുടെ ക്വാർട്ടർ ഫൈനൽ പ്രവേശനം. ബ്രിട്ടൻ അയർലൻഡിനെ 2-0 തോല്പിച്ചതോടെയാണ് ഇന്ത്യ ക്വാർട്ടറിൽ എത്തിയത്.
ഇന്ന് നടന്ന മത്സരത്തിൽ സൗത്ത് ആഫ്രിക്കയെ മൂന്നിനെതിരെ നാല് ഗോളുകൾക്ക് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. അയർലൻഡ് തോറ്റാൽ മാത്രമാണ് ക്വാർട്ടർ ഫൈനലിൽ ഇന്ത്യയ്ക് പ്രവേശിക്കാൻ സാധിക്കുമായിരുന്നുള്ളൂ. പൂൾ എ യിൽ നിന്നും നാലാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ ക്വാർട്ടർ പ്രവേശനം. അഞ്ചു മത്സരങ്ങളിൽ നിന്നും രണ്ട് ജയങ്ങളുമായി ആറു പോയന്റുകളാണ് ഇന്ത്യ നേടിയത്.
Read Also:ടോക്യോ ഒളിമ്പിക്സ്: ഹോക്കി ക്വാർട്ടറിൽ ഇന്ത്യ ഗ്രേറ്റ് ബ്രിട്ടണെ നേരിടും
ക്വാർട്ടറിൽ കരുത്തരായ ഓസ്ട്രേലിയയാകും ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യയ്ക്ക് പുറമെ നെതർലൻഡ്, ജർമനി, ബ്രിട്ടൻ എന്നീ ടീമുകളും ക്വാർട്ടറിൽ പ്രവേശിച്ചു.
Read Also:ടോക്യോ ഒളിമ്പിക്സ്: ഹോക്കിയിൽ ഗോൾ മഴ; ആതിഥേയരെ മറികടന്ന് ഇന്ത്യ
Story Highlights: Indian Women’s Hockey Team Qualifies For Quarters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here