Advertisement

ബിപിഎൽ റേഷൻ കാർഡ്: അനർഹരെ കണ്ടെത്താൻ പ്രത്യേക സംഘങ്ങൾ

August 1, 2021
Google News 1 minute Read
bpl ration card

ബിപിഎൽ റേഷൻ കാർഡ് ഉടമകളിലെ അനർഹരെ കണ്ടെത്താൻ പ്രത്യേക സംഘങ്ങൾ. റേഷനിംഗ് ഇൻസ്‌പെക്ടർ മുതൽ ജില്ലാ സപ്ലൈ ഓഫിസർമാർ വരെ സംഘത്തിൽ ഉൾപ്പെടും.

തിങ്കളാഴ്ച മുതൽ പരിശോധന ആരംഭിക്കും. നൂറോളം റേഷൻ കടയുടമകൾക്കും ബിപിഎൽ കാർഡുണ്ടെന്നാണ് കണ്ടെത്തൽ. റേഷൻ വാങ്ങുന്നതിനേക്കാൾ കൂടുതൽ മറ്റാവശ്യങ്ങൾക്കാണ് കാർഡ് ഉപയോഗിക്കുന്നതെന്നും അധികൃതർ കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഓണക്കിറ്റ് വിതരണത്തിനൊപ്പമാകും പരിശോധന നടക്കുക.

Read Also: സൗജന്യ ഓണക്കിറ്റ് വിതരണം തിങ്കളാഴ്ച മുതൽ; കിറ്റിൽ 15 ഇനങ്ങൾ

ബി.പി.എൽ റേഷൻകാർഡുകൾ കൈവശം വച്ചിട്ടുള്ള അനർഹർക്ക് ഇത് തിരികെ നൽകാൻ ജൂലൈ 15 വരെ സർക്കാർ സമയം അനുവദിച്ചിരുന്നു. ഈ കാലയളവിൽ 1,23,554 റേഷൻ കാർഡുകൾ കാർഡുകൾ സ്വമേധയാ മടക്കി നൽകി. എന്നാൽ അർഹതിയില്ലാത്ത നിരവധി പേരുടെ കൈവശം ബി.പി.എൽ കാർഡുകളുണ്ടെന്നാണ് ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പിന്റെ കണ്ടെത്തൽ. ഇതിനായി പ്രത്യേക സംഘങ്ങളെ നിയോഗിക്കാനാണ് തീരുമാനം. റേഷനിംഗ് ഇൻസ്‌പെക്ടർ മുതൽ ജില്ലാ സപ്ലൈ ഓഫീസർ വരെ സംഘത്തിലുണ്ടാകും. ഓണക്കിറ്റ് വിതരണത്തിനോടൊപ്പം റേഷൻ കാർഡ് പരിശോധനയും നടത്തും. നൂറോളം റേഷൻ കടയുടമകൾ ബി.പി.എൽ കാർഡുകൾ കൈവശം വച്ചിട്ടുണ്ടെന്നും ഭക്ഷ്യ വകുപ്പ് കണ്ടെത്തി. റേഷൻ വാങ്ങുന്നതിനേക്കാൾ കൂടുതലായി സർക്കാരിനെറ വിവിധ ക്ഷേമ പദ്ധതികളുടെ ആനുകൂല്യം നേടാൻ ബി.പി.എൽ കാർഡ് അനർഹർ ഉപയോഗിക്കുന്നുവെന്നും ഭക്ഷ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

90 ലക്ഷത്തിലധികം കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ ഇന്നലെ അറിയിച്ചു. ഓണക്കിറ്റിൽ 15 ഇനങ്ങളാകും ഉണ്ടാകുക. ഓണം പ്രമാണിച്ച് മുൻഗണനക്കാർക്ക് ഒരു ലിറ്റർ മണ്ണെണ്ണ അധികമായി നൽകുമെന്ന് മന്ത്രി അറിയിച്ചു. വെള്ള, നീല കാർഡ് ഉടമകൾക്ക് 10 കിലോ സ്‌പെഷ്യൽ അരി നൽകുമെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു.
അതേസമയം, സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ഉൽപ്പന്നങ്ങൾ എല്ലാം ഗുണമേന്മയുള്ളതെന്ന അവകാശവാദം ഇല്ലെന്ന് ഉദ്ഘാടനത്തിനിടെ മന്ത്രി പറഞ്ഞു. വിലകുറയുന്നത് കൊണ്ടാണ് ഗുണമേന്മ കുറയുന്നതെന്നും ഗുണമേന്മ ഉറപ്പു വരുത്തി മുന്നോട്ടു പോകുകയാണ് ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു.

Story Highlights: bpl ration card

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here