പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ വിട പറഞ്ഞിട്ട് ഇന്നേക്ക് 12 വർഷം

പുഞ്ചിരിക്കുന്ന മുഖം, പതിഞ്ഞ ശബ്ദം,രഷ്ട്രീയവും മതവും സാമൂഹ്യ സേവനവും ഒരാളിൽ സമ്മേളിച്ച അപൂർവ വ്യക്തിത്വം…. പകരം വയ്ക്കാനാകാത്ത ചരിത്ര നിയോഗമായിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ. ജനമനസുകളിൽ വ്യക്തി മുദ്രപതിപ്പിച്ച ശിഹാബ് തങ്ങളുടെ വിയോഗം ഇന്നും നികത്താനാവാത്ത വിടവാണ്.
ബാബരി മസ്ജിദിന്റെ ധ്വംസന നാളിൽ മലയാളക്കരയിലെ സമാധാനത്തിന്റെ ശബ്ദ വീചികൾക് ശിഹാബ് തങ്ങളുടെ സ്വരമായിരുന്നു. കൊടപ്പനക്കൽ തറവാടിന്റെ വരാന്തയിലെ വട്ടമേശയ്ക്ക് അരികിൽ മാലോകർക്ക് മുഴുവൻ സ്വാന്തനവുമായി എന്നും തങ്ങളുണ്ടായിരുന്നു.
മലർക്കെ തുറന്നിട്ട ആ കവാടം ആദ്യമായി അടഞ്ഞത് 2009 ഓഗസ്റ്റ് ഒന്നിനാണ്.

രാഷ്ട്രീയത്തിൽ അമരത്തിലിരിക്കുമ്പോഴും പ്രതിയോഗികൾക്ക് വരെ ആദരണീയനായിരുന്നു ശിഹാബ് തങ്ങൾ, അവസരങ്ങൾ മലർക്കെ തുറക്കെപെട്ടിട്ടും അധികാര രാഷ്ട്രീയത്തിൽ നിന്നും അകന്ന് നിന്ന ജീവിതം. മത സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ നിറഞ്ഞ് നിന്ന ശിഹാബ് തങ്ങൾ ഇന്നും ജനമനസ്സുകളിൽ ജീവിക്കുന്ന മതസൗഹാർദത്തിന്റെ ചിരിക്കുന്ന മുഖമാണ്.
Read Also: പാണക്കാട് അപ്രതീക്ഷിത സന്ദര്‍ശനം നടത്തി മലങ്കര ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികള്‍

സ്‌നേഹവും കാരുണ്യവും മുഖമുദ്രയാക്കിയ മുഹമ്മദലി ശിഹാബ് തങ്ങൾ വിട പറഞ്ഞ് പന്ത്രണ്ട് ആണ്ട് പിന്നിടുമ്പോഴും ആ വിടവ് അവശേഷിക്കുകയാണ്… നികത്താനാകാതെ.
Story Highlights: panakkad muhammed shihab thangal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here