ടോക്യോ ഒളിമ്പിക്‌സ് : വേഗരാജാവിനെ ഇന്നറിയാം

ടോക്യോ ഒളിമ്പിക്‌സിലെ വേഗരാജാവ് ആരെന്ന് ഇന്നറിയാം. ഇന്ത്യൻ സമയം വൈകീട്ട് 6.20നാണ് 100 മീറ്റർ ഫൈനൽ.
Super Sunday has arrived with 28 medals events on the schedule!#StrongerTogether | #Tokyo2020 pic.twitter.com/F3LAwJQv6P
— Olympics (@Olympics) July 31, 2021
നൂറ് മീറ്റർ ഓട്ട മത്സരത്തിന് പുറമെ 28 മെഡൽ ഇവന്റുകളാണ് ഇന്ന് ഒളിമ്പിക്‌സ് വേദി സാക്ഷ്യം വഹിക്കുന്നത്. ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ്, അത്‌ലെറ്റിക്‌സ്, ബാഡ്മിന്റൺ, ബേസ്‌ബോൾ, ബാസ്‌കറ്റ്‌ബോൾ, ബീച്ച് വോളിബോൾ, ബോക്‌സിംഗ്, സൈക്ലിംഗ് ബിഎംഎക്‌സ് ഫ്രീസ്റ്റൈൽ, ഡൈവിംഗ്, ഇക്വിസ്‌ട്രെയ്ൻ, ഫെൻസിംഗ്, ഗോൾഫ്, ഹാൻഡ്‌ബോൾ, ഹോക്കി, സെയ്‌ലിംഗ്, ഷൂട്ടിംഗ്, സർഫിംഗ്, നീന്തൽ, ടേബിൾ ടെന്നിസ്, ടെന്നിസ്, വോളിബോൾ, വാട്ടർ പോളോ, ഭാരോദ്വഹനം, ഗുസ്തി എന്നിവയാണ് ലോകം ഉറ്റുനോക്കുന്ന പ്രധാന ഇവന്റുകൾ.
Read Also: ടോക്യോ ഒളിമ്പിക്സ് ; ഇന്ത്യൻ വനിത ഹോക്കി ടീം ക്വാർട്ടർ ഫൈനലിൽ
This photo deserves ALL the likes. ? pic.twitter.com/TRTtNBS8iy
— Olympics (@Olympics) July 31, 2021
ഇന്നലെ നടന്ന വനിതകളുടെ 100 മീറ്റർ ഓട്ടമത്സരത്തിൽ ജമൈക്കയുടെ എലൈൻ തോംസൺ ഹെറ ലോകത്തിലെ ഏറ്റവും വേഗമേറിയ വനിതയായി. ഷെല്ലി ആൻ ഫ്രേസറിനാണ് (10.74) വെള്ളി. ഷെറീക്കാ ജാക്‌സൺ (10.76) വെങ്കലം നേടി.
Story Highlights: Tokyo Olympics events today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here