ഇന്നത്തെ പ്രധാന വാർത്തകൾ (02-08-2021)

സെക്രട്ടേറിയറ്റിന് മുന്നിൽ മുടി മുറിച്ച് പ്രതിഷേധം; പി.എസ്.സി റാങ്ക് ലിസ്റ്റ് നീട്ടണമെന്ന് ആവശ്യം
പി.എസ്.സി റാങ്ക് ലിസ്റ്റ് നീട്ടാത്തതിനെതിരെ പ്രതിഷേധവുമായി ഉദ്യോഗാർത്ഥികൾ. സെക്രട്ടേറിയറ്റിന് മുന്നിൽ മുടി മുറിച്ചുകൊണ്ടാണ് ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം. പി.എസ്.സി സമരപന്തലിലാണ് പ്രതിഷേധം.
പിഎസ് സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാനാകില്ല : മുഖ്യമന്ത്രി
പിഎസ് സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓഗസ്റ്റ് നാലിന് അവസാനിക്കുന്ന പിഎസ് സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന ഉദ്യോഗാർഥികളുടെ ആവശ്യം പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മറുപടി.
ചരിത്രം കുറിച്ച് വനിതാ ടീം; ഹോക്കിയിൽ ഇന്ത്യ സെമിയിൽ
ടോക്യോ ഒളിമ്പിക്സിൽ ചരിത്രം കുറിച്ച് വനിതാ ടീം. ഹോക്കിയിൽ ഇന്ത്യ സെമിയിൽ കടന്നു. ചരിത്രത്തിൽ ആദ്യമായാണ് വനിതാ ഹോക്കി ടീം സെമിയിൽ പ്രവേശിക്കുന്നത്.
എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ സെമി തൊട്ടത്. ഗുർജിത് കൗറാണ് ഇന്ത്യയ്ക്കായി ഗോൾ നേടിയത്. ഓസ്ട്രേലിയയെ തോൽപ്പിച്ചുകൊണ്ടായിരുന്നു ഇന്ത്യയുടെ ചരിത്ര നേട്ടം.
കൊരട്ടിയിലെ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികള്‍ പ്രവര്‍ത്തിച്ചത് ഹവാല നെറ്റ്വര്‍ക്കിനും സ്വര്‍ണ്ണക്കടത്ത് സംഘത്തിനും വേണ്ടിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ 14 ഇടത്ത് സമാന്തര എക്സ്ചേഞ്ച് പ്രവര്‍ത്തിപ്പിച്ചുവെന്നും കണ്ടെത്തി.
കടകൾ തുറക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ല, സർക്കാർ എതിർത്താൽ നേരിടും; വ്യാപാരി വ്യവസായി ഏകോപന സമിതി
അടുത്താഴ്ച മുതൽ കടകൾ തുറക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. എല്ലാ കാറ്റഗറിയിലുമുള്ള കടകൾ തുറക്കും. സർക്കാർ എതിർത്താൽ നേരിടുമെന്നും സംസ്ഥാന പ്രസിഡസ്റ്റ് ടി നസറുദ്ദീൻ വ്യക്തമാക്കി.
Story Highlights: August 2 headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here