കൊടകര കള്ളപ്പണകവർച്ച കേസ്; ഇഡി ക്കും തെരഞ്ഞെടുപ്പ് കമ്മിഷനും ഇൻകം ടാക്സിനും റിപ്പോർട്ട് കൈമാറി

കൊടകര ബി.ജെ.പി.കുഴൽപ്പണക്കേസിൽ അന്വേഷണ സംഘം വിശദ റിപ്പോർട്ട് സമർപ്പിച്ചു. ഇ.ഡി, ഇൻകം ടാക്സ് ഡിപ്പാർട്ട്മെൻ്റുകൾ, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിങ്ങനെ 3 ഏജൻസികൾക്കാണ് റിപ്പോർട്ട് അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചത്.
കൊടകര കുഴൽപ്പണക്കേസിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി കൊണ്ടുവന്ന പണമാണ് കൊടകരയിൽ വച്ച് നഷ്ട്ടപ്പെട്ടതെന്നും തെരഞ്ഞെടുപ്പിന് ബിജെപി എത്തിച്ചത് ഹവാല പണം എന്നും റിപ്പോർട്ടിൽ പറയുന്നു.
Read Also:കൊടകര കുഴൽ പണ കേസ് : സമാന്തര അന്വേഷണത്തിന് തമിഴ്‌നാട് പൊലീസും
അന്തർസംസ്ഥാന ബന്ധമുള്ളതിനാൽ കേസ് ഇ ഡി, ഇൻകം ടാക്സ് ഡിപ്പാർട്മെൻ്റുകൾ അന്വേഷിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. രണ്ടാമത്തെ തവണയാണ് കേന്ദ്ര ഏജൻസികൾക്ക് അന്വേഷണ സംഘം റിപ്പോർട്ട് നൽകുന്നത്.
Read Also:കൊടകര കള്ളപ്പണ കേസ്; തെരഞ്ഞെടുപ്പ് അട്ടിമറി അന്വേഷിക്കും
Story Highlights: Kodakara Black Money Case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here