ക്രമക്കേട് ആരോപണങ്ങള്‍ പൂര്‍ണ്ണമായി തളളി എആര്‍ നഗര്‍ സഹകരണബാങ്ക് ഭരണസമിതി

ക്രമക്കേട് ആരോപണങ്ങള്‍ ഉയര്‍ന്ന എആര്‍ നഗര്‍ സഹകരണബാങ്ക് ഭരണസമിതി വിവാദങ്ങള്‍ പൂര്‍ണ്ണമായി തളളി രംഗത്ത്. കരുവന്നൂര്‍ ബാങ്ക് ക്രമക്കേട് മറക്കാനുളള സിപിഐഎം നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ആദായ നികുതി വകുപ്പ് സസ്പെൻഡ് ചെയ്ത ഭൂരിഭാഗം അക്കൗണ്ടുകളും റിലീസ് ചെയ്‌തെന്നും ബാങ്ക് ഭരണസമിതി ട്വന്റി ഫോറിനോട് പറഞ്ഞു
സഹകരണബാങ്ക് വിവാദങ്ങളില്‍ കുരുക്കിലായ സിപിഐഎം, ജാള്യത മറക്കാന്‍ എആര്‍ നഗറിനെ മറയാക്കുന്നുവെന്നാണ് ഭരണസമിതിയുടെ പ്രധാന ആരോപണം.കരുവന്നൂര്‍ ഉള്‍പ്പെടെയുളള തട്ടിപ്പുകളില്‍ നിന്ന് ശ്രദ്ധ തിരിക്കുകയാണ് സിപിഐഎം ലക്ഷ്യമെന്നും ഭരണസമിതി സമിതി ആരോപിക്കുന്നു.
അതേസമയം, ബാങ്കില്‍ നടന്നത് സ്വാഭാവിക റെയ്ഡ് മാത്രമെന്നും ബാങ്കില്‍ വ്യാജ അക്കൗണ്ടുകളില്ലെന്നും ഭരണസമിതി പറയുന്നു. സസ്പെൻഡ് ചെയ്ത നിരവധി അക്കൗണ്ടുകള്‍ ഐടി റിലീസ് ചെയ്തതായും ഭരണസമിതി അവകാശപ്പെടുന്നു.
Read Also:തട്ടിപ്പ് നടന്ന മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്ക് മാനേജര്‍ രാജിവച്ചു
ഇതിനിടെ പുറത്താക്കിയ ജീവനക്കാര്‍ക്കെതിരെ നിലപാട് കടുപ്പിക്കാനാണ് ഭരണസമിതി തീരുമാനം. ക്രമക്കേടുകള്‍ നടത്തിയെന്നതിന്റെ രേഖകളടക്കം ഇതിന് വേണ്ടി ഹാജരാക്കും. രാഷ്ട്രീയപ്രേരിതമായ നീക്കങ്ങളെ ചെറുക്കുമെന്നും ബാങ്ക് വ്യക്തമാക്കി.
Story Highlights: AR Nagar Service Co-Operative Bank
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here