ഉത്തര കടലാസ്സ് കാണാതായ സംഭവം; പ്രൊ വൈസ് ചാൻസലറുടെ മൊഴി രേഖപ്പെടുത്തി

കാലടി സംസ്കൃത സർവകലാശാലയിലെ പരീക്ഷ പേപ്പർ മോഷണം പോയ സംഭവത്തിൽ പ്രൊ വൈസ് ചാൻസലറുടെ മൊഴി രേഖപ്പെടുത്തി.
അധ്യാപകരുടെ മൊഴിയിൽ വൈരുധ്യമെന്ന് പൊലീസ്. ഉത്തര കടലാസുകൾ മോഷ്ടിച്ചതാണെന്നും പൊലീസ് അറിയിച്ചു. പ്രതികളെ കുറിച്ച് വിവരം ലഭിച്ചതായും പൊലീസ് പറഞ്ഞു.
Read Also: പരീക്ഷ പേപ്പർ മോഷണം പോയ കേസിൽ നിർണ്ണായക വഴിത്തിരിവ്
ചില അധ്യാപകരുടെ നിർദേശ പ്രകാരമാണ് പരീക്ഷ പേപ്പർ മാറ്റിയതെന്നും, ഇതിൽ ഗൂഢാലോചന നടന്നുവെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. സംഭവത്തിൽ നുണ പരിശോധന നടത്തേണ്ടവരുടെ ലിസ്റ്റ് പൊലീസ് തയാറാക്കുന്നുണ്ട്.
പരീക്ഷ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥരേയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. അധ്യാപകർ തമ്മിലുള്ള വ്യക്തിവിരോധമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. അധ്യാപക സംഘടന സമരം തുടങ്ങിയതോടെ കാണാതായ ഉത്തരപേപ്പർ പരീക്ഷ വിഭാഗത്തിൽ നിന്ന് തന്നെ കണ്ടെത്തിയതോടെ പൊലീസ് അട്ടിമറി ഉറപ്പിച്ചിരുന്നു.
Story Highlights: Pro Vice Chancellor’s statement was recorded
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here