അനുവാദമില്ലാതെ സമരം; സാമൂഹിക പ്രവർത്തക മേധാ പട്കറെ അറസ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

സാമൂഹിക പ്രവർത്തക മേധാ പട്കറെ അറസ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. അനുവാദമില്ലാതെ സമരം നടത്തിയതിനാണ് നടപടിയെന്ന് മധ്യപ്രദേശ് പൊലീസ് വിശദീകരിക്കുന്നു. സ്വകാര്യ തുണിമില്ലിലെ ജീവനക്കാർ നടത്തി വന്ന സമരത്തിന് എത്തിയതായിരുന്നു പ്രശസ്ത സാമൂഹിക പ്രവർത്തക മേധാ പട്കർ അടക്കം 500 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.
മധ്യപ്രദേശിലെ കർഗോണിൽ വെച്ചായിരുന്നു അറസ്റ്റ്. സർക്കാർ ഭൂമിയിലാണ് പന്തൽ കെട്ടി സമരം നടത്തിയതെന്ന് പൊലീസ് പറയുന്നു. സമരപ്പന്തൽ പൊളിച്ചു നീക്കിയാണ് വൈകുന്നേരത്തോടെ അറസ്റ്റ് നടന്നത്.മണിക്കൂറുകളോളം പൊലീസ് കസ്റ്റഡിയിൽ ഇരുത്തി വിട്ടയക്കുകയായിരുന്നു.
Story Highlights :
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here