Advertisement

എറണാകുളം നഗരമധ്യത്തിൽ സ്റ്റോപ്പ് മെമ്മോ മറികടന്ന് നിലംനികത്തൽ; 24 എക്സ്ക്ലൂസിവ്

August 4, 2021
Google News 2 minutes Read
land mafia ernakulam update

കൊവിഡ് നിയന്ത്രണങ്ങളുടെ മറവിൽ എറണാകുളം നഗരമധ്യത്തിൽ നിലംനികത്തൽ. കലൂർ സ്റ്റേഡിയത്തിനു സമീപം സ്വകാര്യ വക്തിക്ക് വേണ്ടിയാണ് ചളിയടിച്ച് നിലംനികത്തുന്നത്. 2018ൽ വില്ലേജ് ഓഫീസർ സ്റ്റോപ് മെമോ നൽകിയ സ്ഥലമാണ് ഇത്. ഇത് മറികടന്നാണ് നഗ്നമായ നിയമലംഘനം നടക്കുന്നത്. (land mafia ernakulam update)

അധികാരികളുടെ മൂക്കിന് താഴെയാണ് നിലം നികത്ത്. കലൂർ സ്റ്റേഡിയത്തിൻ്റെ പിന്ന്ലുള്ള ലിങ്ക് റോഡിലാണ് സംഭവം. ഒരേക്കർ സ്ഥലത്തിൻ്റെ പകുതിയാണ് നിലത്തുന്നത്. ഒരു പുരയിടം ഇതിനു തൊട്ടത്ത് ഉണ്ടായിരുന്നു. ഇതിൻ്റെ മറവിലാണ് ചളിയടിച്ച് നികത്തിക്കൊടുക്കുന്നത്. രാത്രിയുടെ മറവിൽ ഗുണ്ടാസംഘങ്ങളെ വച്ചാണ് പണി നടത്തുന്നത്.

2018 ൽ നിലം നികത്തിയെടുക്കാൻ സ്വകാര്യ വ്യക്തി നീക്കം തുടങ്ങിയിരുന്നു. നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും കളക്ട്രേറ്റിൽ കയറിയിറങ്ങി പരാതി നൽകിയപ്പോൾ ഒടുവിൽ പൂണിത്തുറ വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകി. പ്രദേശത്തെ ചാലിന്റെ ഒഴുക്ക് കൂടി തടസപ്പെടുത്തിയാണ് കൊവിഡ് നിയന്ത്രണങ്ങളുടെ മറവിൽ നിലം ചെളിയടിച്ച് നികത്തുന്നത്. റവന്യൂ വകുപ്പിന്റെ ഒത്താശയോടെയാണ് നിലം നികത്തൽ എന്നാണ് ആരോപണം. തഹസിൽദാർക്ക് പരാതി നൽകിയേതോടെ ഉടൻ നടപടിയെടുക്കാൻ വില്ലേജ് ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Story Highlights: land mafia ernakulam update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here