Advertisement

അഞ്ച് പേരുമായി ഒളിമ്പിക്സിലെത്തി മൂന്ന് മെഡലുമായി മടങ്ങുന്നു; അതിശയമായി സാൻ മരിനോ എന്ന കുഞ്ഞൻ രാജ്യം

August 5, 2021
Google News 2 minutes Read
san marino tokyo olympics

വെറും അഞ്ച് പേരുമായി ഒളിമ്പിക്സിനെത്തി മൂന്ന് മെഡലുകളുമായി മടങ്ങുന്ന സാൻ മരിനോ അത്ഭുതമാവുന്നു. മെഡൽ നേടുന്ന ഒളിമ്പിക്സ് ചരിത്രത്തിലെ തന്നെ ഏറ്റവും കുഞ്ഞൻ രാജ്യമാണ് സാൻ മരിനോ. വെറും 24 കിലോമീറ്റർ ഭൂവിസ്തൃതിയും 33,860 ജനസംഖ്യയുമുള്ള സാൻ മരിനോ ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിനെക്കാൾ ചെറുതാണ്. (san marino tokyo olympics)

ആകെ നാല് ഇനങ്ങളിലായി അഞ്ച് താരങ്ങളാണ് സാൻ മരിനോയ്ക്കായി ടോക്യോ ഒളിമ്പിക്സിൽ മത്സരിക്കാനിറങ്ങിയത്. ഗുസ്തി, ഷൂട്ടിങ്, നീന്തൽ, ജൂഡോ എന്നീ ഇനങ്ങളിലായിരുന്നു സാൻ മരിനോ താരങ്ങൾ മാറ്റുരച്ചത്. ഷൂട്ടിംഗിൽ രണ്ട് പേർ പങ്കെടുത്തപ്പോൾ മറ്റ് ഇനങ്ങളിൽ ഓരോരുത്തർ വീതം മത്സരിക്കാനിറങ്ങി. വനിതകളുടെ വ്യക്തിഗത ട്രാപ്പ് ഷൂട്ടിംഗിൽ 33കാരിയായ അലസാന്ദ്ര പെരില്ലിയാണ് സാൻ മരിനോയ്ക്കായി ആദ്യ മെഡൽ നേടിയത്. മത്സരത്തിൽ മൂന്നാം സ്ഥാനത്തായിരുന്നു പെരില്ലി. മിക്സഡ് ട്രാപ്പ് ഷൂട്ടിംഗിൽ അലസാന്ദ്ര-മാർക്കോ ബെർറ്റി സഖ്യം സാൻ മരിനോയ്ക്കായി ആദ്യ വെള്ളി മെഡൽ നേടി. ഇന്ന് നടന്ന പുരുഷന്മാരുടെ 86 കിലോഗ്രാം ഗുസ്തിയിൽ ഇന്ത്യൻ താരം ദീപക് പുനിയയെ കീഴടക്കി മൈൽസ് അമിനെ സാൻ മരിനോയ്ക്ക് രണ്ടാം വെങ്കലം സമ്മാനിച്ചു.

Read Also: ടോക്യോ ഒളിമ്പിക്സ്: ആവേശപ്പോരിൽ ദീപക് പുനിയക്ക് തോൽവി; ഗുസ്തി വെങ്കലം സാൻ മരിനോ താരത്തിന്

1960 മുതൽ ഒളിമ്പിക്സിൽ മത്സരിക്കുന്ന രാജ്യമാണ് സാൻ മരിനോ. 64ലൊഴികെ മറ്റെല്ലാ ഒളിമ്പിക്സ് എഡിഷനുകളിലും ഈ കുഞ്ഞൻ രാജ്യം പങ്കെടുത്തിട്ടുണ്ടെങ്കിലും ഇത്തവണയാണ് അവർ മെഡൽ പട്ടികയിൽ ഇടം നേടുന്നത്.

ഗുസ്തി വെങ്കല മെഡൽ പോരാട്ടത്തിൽ പിന്നിൽ നിന്ന് പൊരുതിക്കയറിയാണ് സാൻ മരിനോ താരം വിജയിച്ചത്. 4-2 ആണ് സ്കോർ. ആദ്യ ഘട്ടത്തിൽ 2 പോയിൻ്റുകൾക്ക് മുന്നിലെത്തിയ ദീപകിനെതിരെ ഒരു പോയിൻ്റ് നേടി സാൻ മരീനോ താരം തിരികെവന്നു. തുടർന്ന് പൂർണമായും പ്രതിരോധത്തിലേക്ക് ഉൾവലിഞ്ഞ ദീപകിനെതിരെ അവസാന 15 സെക്കൻഡുകളിൽ നടത്തിയ ആക്രമണമാണ് മൈൽസിന് നാടകീയ ജയം നേടിക്കൊടുത്തത്.

സെമിഫൈനലിൽ അമേരിക്കൻ താരം ഡേവിഡ് മോറിസിനെതിരെയാണ് ദീപക് പരാജയപ്പെട്ടത്. ആദ്യ ഘട്ടത്തിൽ തന്നെ 10 പോയിൻ്റുകളുടെ ലീഡ് നേടിയ അമേരിക്കൻ താരം ആധികാരികമായാണ് 22 വയസ്സുകാരനായ ഇന്ത്യൻ യുവതാരത്തെ കീഴടക്കിയത്.

Story Highlights: san marino tokyo olympics

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here