അഫ്ഗാൻ മീഡിയ തലവനെ വധിച്ച് താലിബാൻ

അഫ്ഗാനിസ്ഥാൻ സർക്കാറിന്റെ മാധ്യമവിഭാഗം ഉന്നത ഉദ്യോഗസ്ഥനെ താലിബാൻ വധിച്ചു. അഫ്ഗാൻ ഗവൺമെന്റ് മീഡിയ, ഇൻഫർമേഷൻ സെന്റർ മേധാവി ദവാ ഖാൻ മണിപാലാണ് താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പ്രതിരോധ മന്ത്രിയെ വധിക്കാൻ ശ്രമിച്ചതിന് തൊട്ടു പിന്നാലെയാണ് ആക്രമണം. വെസ്റ്റ് കാബൂളിലെ ദാറുൽ അമാൻ റോഡിൽ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം.
Read Also: അഫ്ഗാന്‍ നേതാക്കള്‍ക്കെതിരെ ഇനിയും ആക്രമണങ്ങളുണ്ടാകും; മുന്നറിയിപ്പ് നൽകി താലിബാന്‍
ദവാ ഖാൻ കൊല്ലപ്പെട്ടെന്ന് അഫ്ഗാൻ ആഭ്യന്തരമന്ത്രാലയവും സ്ഥിരീകരിച്ചു. എന്നാൽ, കൊലപാതകത്തിന് പിന്നിൽ ആരാണെന്ന് സർക്കാർ വെളിപ്പെടുത്തിയിട്ടില്ല. മാധ്യമവിഭാഗത്തിന്റെ തലവനാകും മുമ്പ് ഡെപ്യൂട്ടി പ്രസിഡൻഷ്യൽ വക്താവായിരുന്നു ദവാ ഖാൻ.
Story Highlight: Afghan Media Chief Killed by Taliban
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here