Advertisement

പെട്ടിമുടി ദുരന്തത്തിൽ കാണാതായവരുടേത് സിവിൽ ഡെത്തായി പ്രഖ്യാപിക്കും

August 7, 2021
Google News 1 minute Read
Considering as Civil Death

പെട്ടിമുടി ദുരന്തത്തിൽ കാണാതായവരുടേത് സിവിൽ ഡെത്തായി ഉടൻ പ്രഖ്യാപിക്കുമെന്ന് റവന്യു മന്ത്രി. നാല് പേരെയാണ് ദുരന്തത്തിൽ കാണാതായത്. ഇവരുടേത് സിവിൽ ഡെത്തായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവ് ഉടൻ പുറത്തിറക്കും. ദുരന്തത്തിന് ഇരകളായവരിൽ 20 കുടുംബങ്ങൾക്ക് ഉടൻ ധനസഹായം നൽകുമെന്നും മന്ത്രി കെ. രാജൻ അറിയിച്ചു.

Read Also: ഫോർട്ട് ആശുപത്രിയിൽ വനിതാ ഡോക്ടറെ ആക്രമിച്ച സംഭവം; ദൃശ്യങ്ങൾ പുറത്ത്

ഇരുപത് പേർക്കാണ് ഇനി നഷ്ടപരിഹാരം നൽകാനുള്ളത് ഇതിൽ 16 പേരുടെ സർട്ടിഫിക്കറ്റുകളുടെ പരിശോധന നടക്കുകയാണെന്നും ഈയാഴ്ച തന്നെ നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി അറിയിച്ചു. ആർക്കെങ്കിലും വീടുവെച്ചു നൽകാൻ ബാക്കിയുണ്ടെങ്കിൽ അതും ഉടൻ പൂർത്തിയാക്കും.

2020 ആഗസ്റ്റ് ആറിനാണ് 70 പേരുടെ ജീവൻ നഷ്ടമായ ദുരന്തം ഉണ്ടായത്.

Story Highlight: Considering as Civil Death; Pettimudi landslide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here