ഇന്ത്യയിൽ ജോൺസൺ & ജോൺസന്റെ ഒറ്റ ഡോസ് കൊവിഡ് വാക്സിന് അനുമതി

ഒറ്റ ഡോസ് കൊവിഡ് വാക്സിന് ഇന്ത്യയിൽ അനുമതി. അമേരിക്കൻ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ ആണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത് .ഇതോടെ ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച അഞ്ചാമത്തെ വാക്സിനാണിതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു .
അടിയന്തര ഉപയോഗത്തിലുള്ള അനുമതിക്കായി വ്യാഴാഴ്ചയാണ് ജോൺസൺ & ജോൺസൺ അപേക്ഷ നൽകിയത്.ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കൽ ഇ- കമ്പനിയുമാണ് ഇന്ത്യയിൽ വിതരണക്കരാർ.
Read Also: കടകളിൽ പോകാൻ വാക്സിനേഷൻ സർട്ടിഫിക്കറ്റ് വേണം; നിബന്ധനയിലുറച്ച് സർക്കാർ
മൂന്നാംഘട്ട പരീക്ഷണങ്ങള്‍ക്കുശേഷം ഒറ്റ ഡോസ് വാക്‌സിന് 85 ശതമാനം ഫലപ്രാപ്തിയുണ്ടെന്ന് കമ്പനി പറഞ്ഞു.
വാക്‌സിനെടുത്ത് 28 ദിവസത്തിനുള്ളില്‍ പൂര്‍ണ പ്രതിരോധശേഷി കൈവരിക്കുമെന്നും കമ്പനി അവകാശപ്പെട്ടു .
Story Highlight: johnson and johnson vaccine approved
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here