Advertisement

മുസ്ലിം ലീഗില്‍ കുഞ്ഞാലിക്കുട്ടിയുടെ ആധിപത്യം അവസാനിക്കാറായി; കാത്തിരുന്നുകാണാമെന്ന് കെ ടി ജലീല്‍

August 7, 2021
Google News 2 minutes Read
kt jaleel MLA

മുസ്ലിം ലീഗില്‍ കുഞ്ഞാലിക്കുട്ടിയുടെ ആധിപത്യം അവസാനിക്കാറായെന്ന് കെ ടി ജലീല്‍. കുഞ്ഞാലിക്കുട്ടി വായ തുറക്കാത്ത വാര്‍ത്താസമ്മേളനമാണ് ഇന്ന് നടന്നത്. ഇത് ചരിത്രമാണെന്നും കെ ടി ജലീല്‍ പറഞ്ഞു. ഇ. ടി മുഹമ്മദ് ബഷീര്‍ കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ ആരും മൈക്ക് തട്ടിപ്പറിക്കാന്‍ വന്നിട്ടില്ലെന്നും ജലീല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.(kt jaleel MLA)

‘എന്താണോ കേരളത്തിലെ ജനാധിപത്യ സംവിധാനം ആഗ്രഹിച്ചത്, അതാണ് ഇന്നുണ്ടായത്. മാഫിയ രാഷ്ട്രീയത്തിനെതിരായ താക്കീതാണ് ഇന്ന് മലപ്പുറത്ത് ചേര്‍ന്ന ലീഗ് യോഗത്തിലുണ്ടായത്. വാക്കുപറഞ്ഞാല്‍ വാക്കാവണം. ഞാന്‍ പറഞ്ഞ വാക്ക് പാലിക്കും.
കുഞ്ഞാലിക്കുട്ടിയുടെ യുഗം ലീഗില്‍ അവസാനിച്ചേപറ്റൂ. ബ്ലാക്ക് മെയില്‍ രാഷ്ട്രീയത്തിന്റെ ആശാനാണ് കുഞ്ഞാലിക്കുട്ടി. അതുകൊണ്ടാണ് അതേനാണയത്തില്‍ തന്നെ തിരിച്ചടിക്കണമെന്ന് തോന്നിയത്. പലരെയും നിശബ്ദരാക്കിയതും പുറത്താക്കിയതും കുഞ്ഞാലിക്കുട്ടിയാണ്. അതുകൊണ്ടുതന്നെ ഒരു പുറത്തുപോകല്‍ ലീഗിന് അനിവാര്യമാണ്. കാത്തിരുന്നുകാണാം’.

പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉന്നയിച്ച മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു ഇന്ന് മലപ്പുറത്ത് യോഗം ചേര്‍ന്നത്. പാണക്കാട് കുടുംബാംഗങ്ങളും ലീഗ് ദേശീയ നേതൃത്വവും പങ്കെടുത്ത യോഗത്തില്‍ മുഈനെതിരെ കടുത്ത നടപടി ഇല്ലെന്നാണ് തീരുമാനമായത്. കെ ടി ജലീലിനു പിന്നാലെയാണ് മുഈനലിയും കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണങ്ങളുമായി എത്തിയത്.

ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് വഴി കള്ളപ്പണ ഇടപാട് നടന്നുവെന്ന ആരോപണത്തില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഇഡിയുടെ നോട്ടീസ് കിട്ടാന്‍ കാരണം കുഞ്ഞാലിക്കുട്ടിയാണെന്ന മുഈനലിയുടെ ആരോപണമാണ് ലീഗിന്റെ ഉന്നതതല സമിതി യോഗം വരെയെത്തിയത്. ജലീല്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിവക്കുന്നതായിരുന്നു മുഈന്‍ അലിയുടെ പരമാര്‍ശങ്ങള്‍.

Read Also: പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കി; മുഈന്‍ അലി തങ്ങള്‍ക്കെതിരായ നടപടിയില്‍ തീരുമാനം പിന്നീട്

ചന്ദ്രികയിലെ അക്കൗണ്ട് കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിക്കുകയാണെന്ന് ജലീലും ആരോപണമുന്നയിച്ചിരുന്നു. കൊടിയവഞ്ചനയാണ് പാണക്കാട് തങ്ങളോടും തങ്ങള്‍ കുടുംബത്തോടും പികെ കുഞ്ഞാലിക്കുട്ടി ചെയ്യുന്നതെന്നും ഇത് തങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് വലിയ വേദനയുണ്ടാക്കിയെന്നും കെടി ജലീല്‍ പറഞ്ഞിരുന്നു. ചന്ദ്രിക അച്ചടിച്ച യുഎഇയിലെ കമ്പനിക്ക് കൊടുക്കേണ്ട ആറ് കോടി ചിലര്‍ പോക്കറ്റിലാക്കി. എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ നിക്ഷേപം ഉയര്‍ത്തികൊണ്ടായിരുന്നു കെടി ജലീലിന്റെ ആരോപണം.

Story Highlight: kt jaleel MLA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here