Advertisement

ലഡാക്കിലെ സംരക്ഷിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ ഇനി ഇന്നര്‍ലൈന്‍ പെര്‍മിറ്റ് വേണ്ട

August 7, 2021
Google News 1 minute Read
ladakh

ഇന്ത്യന്‍ പൗരന്മാര്‍ക്ക് ലഡാക്കിലെ സംരക്ഷിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ ഇനിമുതല്‍ ഇന്നര്‍ലൈന്‍ പെര്‍മിറ്റ് വേണ്ട. ലഡാക്കിലെ ഒരു സംരക്ഷിത മേഖലയില്‍ ഉള്ളവര്‍ക്ക് മറ്റു സംരക്ഷിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ പ്രത്യേക അനുമതിയും വേണ്ട. ലഡാക്ക് ലഫ്റ്റനന്റ് ഗവര്‍ണര്‍ ആണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.

ലഡാക്കിലെ സംരക്ഷിതമേഖലകളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ രേഖകള്‍ നല്‍കും. മറ്റു ജില്ലകള്‍ അല്ലെങ്കില്‍ നഗരങ്ങളിലെ സംരക്ഷിത മേഖലകള്‍ ഏതൊക്കെയെന്ന് അതാത് സൂപ്രണ്ടുമാരോ ഡെപ്യൂട്ടി സൂപ്രണ്ടുമാരോ അറിയിക്കും. രേഖകള്‍ കൈവശമുള്ളവര്‍ക്ക് പ്രത്യേക അനുമതി വാങ്ങാതെ ഈ മേഖലകള്‍ സന്ദര്‍ശിക്കാമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. ലഡാക്കിലെ സംരക്ഷിത മേഖലകള്‍ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് നിര്‍ബന്ധമായിരുന്നു.
നുബ്രവാലി, ഖര്‍ദുങ് ലാ, പാങ്കോങ് തടാകം, ത്സോ മോറിരി, നിയോമ, തുര്‍തുക് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ വിനോദ സഞ്ചാരികള്‍ക്ക് ഈ അനുമതി ആവശ്യമായിരുന്നു. ലഡാക്കിലെ വിവിധ മേഖലകളിലെ ടൂറിസം വികസനത്തിന്റെ ഭാഗമായി പൊലീസിന്റെ ടൂറിസ്റ്റ് വിഭാഗവും ആരംഭിച്ചിട്ടുണ്ട്.

Story Highlight: ladakh, innerline permit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here