Advertisement

മുംബൈ ആശുപത്രിയില്‍ ഗ്യാസ് ചോര്‍ച്ച; കൊവിഡ് രോഗികളെയടക്കം ഒഴിപ്പിച്ചു

August 7, 2021
Google News 2 minutes Read
gas leaked

ഗ്യാസ് ലീക്കിനെ തുടര്‍ന്ന് സെന്‍ട്രല്‍ മുംബൈയിലെ കസ്തൂര്‍ബ ആശുപത്രിയിൽ കൊവിഡ് രോഗികളെയടക്കം ഒഴിപ്പിച്ചു. 20 കോവിഡ് രോഗികളെ അടക്കം 58 രോഗികളെയാണ് ആശുപത്രിയില്‍ നിന്ന് മാറ്റിയത്.

എല്‍.പി.ജി ഗ്യാസാണ് ആശുപത്രിയില്‍ ചോര്‍ന്നത്. ചോര്‍ച്ച ശ്രദ്ധയില്‍പെട്ടയുടന്‍ തന്നെ വിവരമറിഞ്ഞ് അഗ്നിശമന സേന സ്ഥലത്തെത്തി.

Read Also: കൊവിഡ് മൂന്നാം തരംഗം മുംബൈ മേയറുടെ ജീവനെടുത്തു, പ്രചാരണത്തിന് പിന്നിൽ [24 Fact Check]

ഭൂമിക്കടിയില്‍ സ്ഥാപിച്ച വലിയ എല്‍.പി.ജി ടാങ്കിലാണ് ചോര്‍ച്ച സംഭവിച്ച ത്. തകരാര്‍ പരിഹരിക്കാന്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിലെ ഉദ്യോസ്ഥർ സംഘമെത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Read Also: മുംബൈയിൽ കനത്ത മഴ; റോഡുകൾ വെള്ളത്തിനടിയിൽ: ദൃശ്യങ്ങൾ

Story Highlight: Mumbai Kasturba hospital gas leak

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here