Advertisement

കോടതിയിൽ ഒത്തുകളിച്ച് നാടാർ സമുദായത്തെ വഞ്ചിച്ചു ; സർക്കാരിനെതിരെ നാടാർ സർവീസ് ഫെഡറേഷൻ

August 7, 2021
Google News 1 minute Read
NSF

നാടാര്‍ സംവരണത്തിനെതിരെ ഹൈക്കോടതിയുടെ സ്‌റ്റേ വന്നതിന് പിന്നാലെ സർക്കാരിനെതിരെ വിമർശനവുമായി നാടാർ സർവീസ് ഫെഡറേഷൻ. കോടതിയിൽ ഒത്തുകളിച്ച് സമുദായത്തെ സർക്കാർ വഞ്ചിച്ചെന്ന് ആരോപണം.

സർക്കാർ കോടതിയിൽ മൗനം പാലിച്ച് കേസ് തോറ്റുകൊടുത്തു. കോടതിയിൽ ഒത്തുകളിച്ച് സമുദായത്തെ സർക്കാർ വഞ്ചിച്ചു. നടപടി സമുദായത്തിനോടുള്ള വഞ്ചനയാണെന്നും നാടാർ സർവീസ് ഫെഡറേഷൻ ആരോപിച്ചു.

Read Also: ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഉത്തരവിന് സ്റ്റേ

ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസിയില്‍ ഉള്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയാണ് ഹൈക്കോടതി ഇന്ന് സ്റ്റേ ചെയ്തത്. ഒബിസി പട്ടികയില്‍ പുതിയ വിഭാഗങ്ങളെ ചേര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. സര്‍ക്കാരിന്റേത് നിയമപരമായി നിലനില്‍ക്കുന്ന ഉത്തരവല്ലെന്നും ഇടക്കാല ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കി.

Story Highlight: Nadar Service Federation , high court , govt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here