Advertisement

ആമ്പല്ലൂര്‍ ഇലക്ടോണിക്‌സ് പാര്‍ക്ക്; പാരിസ്ഥിതിക നിയമം തടസമെന്ന് കെഎസ്‌ഐഡിസി റിപ്പോര്‍ട്ട്

August 9, 2021
Google News 1 minute Read
amaballur project

ആമ്പല്ലൂര്‍ ഇലക്ടോണിക്‌സ് പാര്‍ക്ക് പദ്ധതിക്ക് തിരിച്ചടിയായി കെഎസ്‌ഐഡിസി റിപ്പോര്‍ട്ട്. നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശം തീരദേശപരിപാലന നിയമത്തിന്റെയും തണ്ണീര്‍ത്തട നിയമത്തിന്റെയും പരിധിയില്‍ വരുമെന്ന് പരിശോധനയില്‍ കണ്ടെത്തി. കെഎസ്‌ഐഡിസിയുടെ റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് ട്വന്റിഫോറിനോട് പറഞ്ഞു.

പത്തുവര്‍ഷം മുന്‍പ് പിറവം ആമ്പല്ലൂരിലെ നൂറേക്കര്‍ സ്ഥലത്ത് ഇലക്ടോണിക്‌സ് പാര്‍ക്ക് തുടങ്ങാന്‍ അന്നത്തെ സര്‍ക്കാര്‍ പദ്ധതിയിട്ടത്. എന്നാല്‍ രണ്ട് സര്‍ക്കാരുകള്‍ മാറിവന്നിട്ടും ഇലക്ടോണിക്‌സ് പാര്‍ക്ക് നിര്‍ദ്ദിഷ്ട പദ്ധതിയായി അവശേഷിക്കുന്നു. ഈ സാഹചര്യത്തിലാണ് പദ്ധതി പ്രദേശം പാര്‍ക്ക് തുടങ്ങുന്നതിന് അനുയോജ്യമാണോ എന്ന് കണ്ടെത്താന്‍ വ്യവസായ വകുപ്പ് കെഎസ്‌ഐഡിസിയെ ചുമതലപ്പെടുത്തിയത്.

ഇലക്ടോണിക്‌സ് പാര്‍ക്കുമായി ബന്ധപ്പെട്ട് പിറവം എംഎല്‍എ അനൂപ് ജേക്കബ് നിയമസഭയില്‍ ചോദ്യമുന്നയിച്ചപ്പോള്‍ പ്രശ്‌നത്തില്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നാണ് മന്ത്രി പി രാജീവ് പറഞ്ഞത്. വ്യവസായം ആരംഭിക്കാന്‍ ഉചിതമായ സ്ഥലമാണ് ആമ്പല്ലൂര്‍ എങ്കില്‍ പദ്ധതി വേഗത്തില്‍ നടപ്പിലാക്കും.
ഇലക്ടോണിക്‌സ് പാര്‍ക്ക് ആമ്പല്ലൂരില്‍ അനുയോജ്യമല്ല എങ്കില്‍ മറ്റേതെങ്കിലും പദ്ധതി വ്യവസായ വകുപ്പ് ആലോചിക്കുന്നുണ്ട്.

Story Highlight: amaballur project, piravam, electronics project

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here