പാലക്കാട് വൻ ചന്ദന വേട്ട; രണ്ട് പേർ പിടിയിൽ

പാലക്കാട് വൻ ചന്ദന വേട്ട.1100 കിലോ ചന്ദനം വനം വകുപ്പ് വിജിലൻസ് പിടി കൂടി. മഞ്ചേരിയിൽ നിന്നും തമിഴ്‌നാട്ടിലേക്ക് കടത്താൻ ശ്രമിച്ച ചന്ദനമാണ് പിടികൂടിയതെന്ന് വനം വകുപ്പ് പറഞ്ഞു.
ചന്ദനം കടത്താൻ ഉപയോഗിച്ച ലോറിയിൽ ഉണ്ടായിരുന്ന ഒറ്റപ്പാലം സ്വദേശി അബ്ദുൽ സലാം, കൊണ്ടോട്ടി സ്വദേശി അനസ് എന്നിവരെ അറസ്റ്റ് ചെയ്തു. ലോറിയിൽ രഹസ്യ അറയുണ്ടാക്കി 57 ചാക്കുകളിലായിരുന്നു ഇവർ ചന്ദനം കടത്താൻ ശ്രമിച്ചത്.
വനം വകുപ്പ് വിജിലൻസ് വിഭാഗം, പാലക്കാട്, നെന്മാറ ഡിവിഷനുകൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
Read Also: മറയൂരിൽ ചന്ദനക്കടത്ത്; ഒരാൾ പിടിയിൽ
മഞ്ചേരി സ്വദേശി കുട്ടിമാൻ എന്നയാളുടേതാണ് ചന്ദനമെന്ന് പിടിയിലായവർ മൊഴി നൽകി. ചന്ദനത്തിന്റെ ഉറവിടം അന്വേഷിച്ചു വരുന്നതായി വനം വകുപ്പ് വ്യക്തമാക്കി.
Read Also: തൃശൂരില്‍ ചന്ദനക്കടത്ത്; മിനി ലോറിയുമായി നാലംഗ സംഘം പിടിയില്‍
Story Highlight: sandal raid in palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here