Advertisement

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ; സുനിൽ കുമാർ സൂത്രധാരൻ; 21 വർഷമായി തട്ടിപ്പ് നടത്തി

August 10, 2021
Google News 1 minute Read
karuvannur bank sunil kumar

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന്റെ സൂത്രധാരൻ സുനിൽ കുമാറാണെന്ന് റിമാൻഡ് റിപ്പോർട്ട്. സുനിൽ കുമാർ 21 വർഷമായി തട്ടിപ്പ് നടത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇന്നലെയാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി സുനിൽ കുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുന്നത്. ഇന്ന് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. ഭരണ സമിതിയുടെ അറിവോ പ്രസിഡന്റിന്റെ ഒപ്പോ ഇല്ലാതെ പലർക്കും ഇയാൾ അംഗത്വം നൽകിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇതരത്തിലുള്ള വ്യാജ അക്കൗണ്ടുകൾക്ക് 50 ലക്ഷം രൂപയുടെ 28 ലോണുകൾ നൽകി. നാലാം പ്രതി കിരണിന് ബാങ്കിൽ കിരണിന് മാത്രം ബാധ്യത 33.29 കോടി രൂപയാണ്. തുക കിരണിന്റെയും ഭാര്യ അനുഷ്ക മേനോന്റെയും അക്കൗണ്ടുകളിലേക്ക് പോയിട്ടുണ്ട്.

Read Also : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: മൂന്നു പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

അഞ്ച് സ്ഥാപനങ്ങളിലാണ് പ്രതികൾ തുക നിക്ഷേപിച്ചത്. 1.തേക്കടി റിസോർട്സ് 2. പെസ്സോ ഇൻഫ്രാസ്ട്രക്ചർ 3. മൂന്നാർ ലക്ഷ്വറി ഹോട്ടൽസ് 4. സി സി എം ട്രെഡേഴ്‌സ് 5. കാട്രിക്സ് ലൂമനന്റ്സ് ആൻഡ് സോളാർ സിസ്റ്റം, എന്നീ സ്ഥാപനങ്ങളിലാണ് തുക നിക്ഷേപിച്ചത്.

Story Highlight: karuvannur bank sunil kumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here