Advertisement

ഏക സിവിൽ കോഡ് പരിഗണനയിൽ ഉണ്ട് : കേന്ദ്ര സർക്കാർ

August 10, 2021
Google News 1 minute Read
uniform civil code

ഏക സിവിൽ കോഡ് പരിഗണനയിൽ ഉണ്ടെന്ന് കേന്ദ്രം. ഏകസിവിൽ കോഡ് നടപ്പാക്കുന്നതിൽ തീരുമാനം കൈകൊള്ളാൻ സാധ്യതാ പഠനം നടക്കുന്നുവെന്ന് നിയമമന്ത്രി കിരൺ റിജിജു രാജ്യസഭയിൽ രേഖമൂലം വ്യക്തമാക്കി.

ഇന്ത്യൻ ഭരണ ഘടനയുടെ ആർട്ടികൾ 44 പ്രകാരം പൊതുനിയമം നടപ്പിൽ വരുത്തുന്നതിനെ കുറിച്ച് പറയുന്നുണ്ട് . എന്നാൽ ഏകസിവിൽ കോഡ് എന്ന് മുതൽ നടപ്പിൽ വരും എന്നതിൽ കൃത്യമായി ഒരു സമയ ക്രമം ഇപ്പോൾ പറയാൻ കഴിയില്ലെന്നും കേന്ദ്ര നിയമ മന്ത്രി വ്യക്തമാക്കി.

അതേസമയം, ർലമെന്റിന്റെ ഇരു സഭകളും ഇന്നും ഫോൺ ചോർത്തൽ വിഷയത്തിൽ ഒന്നിലധികം തവണ തടസ്സപ്പെട്ടു. ലോകസഭ 127 ആം ഭരണ ഘടനാ ഭേഭഗതി ഇപ്പോൾ ചർച്ച ചെയ്യുകയാണ്.

Story Highlight: uniform civil code

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here