നിയമസഭയിലെ തെറ്റായ ഉത്തരം തിരുത്തി ആരോഗ്യമന്ത്രി

ഡോക്ടർമാർക്കെതിരായ അതിക്രമത്തിൽ ആരോഗ്യവകുപ്പ് ഇന്നലെ നിയമസഭയിൽ നൽകിയ ഉത്തരം തിരുത്തി ആരോഗ്യമന്ത്രി വീണ ജോർജ്. പുതുക്കിയ മറുപടി ആരോഗ്യമന്ത്രി നിയസഭയുടെ മേശപ്പുറത്ത് വച്ചു. ഡോക്‌ടേഴ്‌സിനെതിരായ അതിക്രമം അറിഞ്ഞില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി നിയമസഭയിൽ പറഞ്ഞത്.
ആരോഗ്യവകുപ്പ് നിയമസഭയിൽ നൽകിയ ഉത്തരത്തിൽ സാങ്കേതിക പിഴവ് പറ്റിയതാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പിന്നീട് വ്യക്തമാക്കിയിരുന്നു. രേഖാമൂലമുള്ള മറുപടിയിൽ അക്രമം ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് ഉത്തരം തിരുത്തി നൽകിയിരുന്നു. രണ്ട് വിഭാഗങ്ങൾക്ക് പറ്റിയ പിഴവാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. രണ്ട് സെക്ഷനുകൾക്ക് ഇടയിൽ ചോദ്യം വന്നപ്പോൾ ഉണ്ടായ ആശയക്കുഴപ്പം ആണ്. സർക്കാർ നിലപാട് വ്യക്തമാണ്. ഒരു തരത്തിലും അതിക്രമങ്ങൾ ന്യായീകരിക്കില്ല. ഇത് സഭയിൽ തന്നെ അറിയിച്ചിട്ടുള്ളതാണ്. സാങ്കേതിക പിശക് ആണ് ഉത്തരത്തിൽ സംഭവിച്ചതെന്നും മന്ത്രി ആവർത്തിച്ചു.
Read Also : നിയമസഭയിലെ തെറ്റായ ഉത്തരം തിരുത്തി ആരോഗ്യമന്ത്രി
രോഗികളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ഡോക്ടർമാർക്ക് എതിരെ അക്രമങ്ങൾ വർദ്ധിക്കുന്നത് തന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നായിരുന്നു മന്ത്രി നിയമസഭയെ അറിയിച്ചത്. മാത്യു കുഴൽ നാടൻ ഉന്നയിച്ച ചോദ്യത്തിനായിരുന്നു മന്ത്രി മറുപടി നല്‍കിയത്. ഇത് വിവാദമായതോടെയാണ് വിശദീകരണം.
Read Also : നിയമസഭയിലെ തെറ്റായ ഉത്തരം; ആരോഗ്യവകുപ്പ് അന്വേഷിക്കും
Story Highlights : Attack against doctors health minister veena george niyamasabha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here