രാജ്യസഭയിയിൽ ഒരു അതിക്രമവും കാണിച്ചിട്ടില്ല: എളമരം കരീം ട്വൻറി ഫോറിനോട്

രാജ്യസഭയിലെ കയ്യാങ്കളി ആരോപണത്തിൽ വിശദീകരണവുമായി എം പി എളമരം കരീം. രാജ്യ സഭയിൽ ഒരു അതിക്രമവും കാണിച്ചിട്ടില്ലെന്ന് എളമരം കരീം ട്വൻറി ഫോറിനോട് പറഞ്ഞു.
പരാതിപ്പെട്ടതിന് ശേഷമാണ് റിപ്പോർട്ട് പുറത്തുവരുന്നത്. സ്വയം പ്രതിരോധം എന്ന നിലയിൽ പ്രചരിപ്പിക്കുന്ന കഥകളാണ് റിപ്പോർട്ടിൽ. പരാതിപ്പെട്ട മാർഷൽമാർ പുറത്തുനിന്ന് വന്നവരാണോയെന്ന് അന്വേഷിക്കണം.
പാർലമെന്റ് സമ്മേളനത്തിനിടെയുണ്ടായ ബഹളത്തിൽ രാജ്യസഭയിലുണ്ടായ സംഭവങ്ങളുടെ പേരിൽ കേരളത്തിലെ എംപിമാർക്കെതിരെ പരാതി ഉയർന്നിരുന്നു . അക്കൂട്ടത്തിൽ എളമരം കരീമിനെതിരെ രാജ്യസഭ മാർഷൽമാരാണ് രാജ്യസഭാ അധ്യക്ഷന് പരാതി നൽകിയത്. എളമരം കരീം മാർഷലിനെ കയ്യേറ്റം ചെയ്‌തെന്നാണ് രാജ്യസഭാ സെക്രട്ടേറിയേറ്റിന്റെ റിപ്പോർട്ട്.
അതേസമയം, രാജ്യസഭയിലുണ്ടായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നിരുന്നു.രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യായിഡുവിനോട് കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ രേഖാമൂലം മറുപടി ആവശ്യപ്പെടും ചെയ്തു.
Read Also : രാജ്യസഭയിലെ സംഘർഷം; ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി ഉപരാഷ്ട്രപതി
Story Highlight: M P Elamaram kareem response on parliament conflict
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here