Advertisement

വഴിയോര കച്ചവടക്കാരുടെ മത്സ്യം വലിച്ചെറിഞ്ഞ സംഭവം; കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി

August 13, 2021
Google News 1 minute Read
Fishmongers protest

തിരുവനന്തപുരം നഗരസഭാ ജീവനക്കാർ വഴിയോരത്ത് മത്സ്യക്കച്ചവടം നടത്തിയിരുന്ന അൽഫോൻസയുടെ മത്സ്യം വലിച്ചെറിഞ്ഞ സംഭവത്തിൽ പ്രതികരിച്ച് മന്ത്രി വി. ശിവൻകുട്ടി. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് മന്ത്രി അറിയിച്ചത്.

Read Also : വഴിയോര കച്ചവടക്കാരുടെ മത്സ്യം വലിച്ചെറിഞ്ഞ് തിരുവനന്തപുരം നഗരസഭാ ജീവനക്കാർ

കഴിഞ്ഞ വെള്ളിയാഴ്ച ആറ്റിങ്ങൽ അവനവഞ്ചേരിയിലായിരുന്നു സംഭവം. നഗരസഭാ പരിധിയിൽ വഴിയോര കച്ചവടങ്ങൾ കൊവിഡ് പ്രതിസന്ധി മൂലം നിരോധിച്ചുവെന്നാരോപിച്ചാണ് നഗരസഭാ ജീവനക്കാർ അൽഫോൻസയുടെ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചത്. സംഭവം ചോദ്യം ചെയ്യാനെത്തിയ നാട്ടുകാരെയും കച്ചവടക്കാരെയും നഗരസഭാ ജീവനക്കാർ കയ്യേറ്റം ചെയ്തിരുന്നു. അൽഫോൻസ വർഷങ്ങളായി ഈ പ്രദേശത്ത് മത്സ്യ വിൽപ്പന നടത്തി വരുകയാണ്.

Story Highlight: Minister Sivankutty’s Statement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here