Advertisement

ഫറോക്ക് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പ്തല അന്വേഷണത്തിന് ഉത്തരവ്

August 14, 2021
Google News 1 minute Read
Order for Departmental Enquiry

ഫറോക്ക് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പ്തല അന്വേഷണത്തിന് ഉത്തരവ്. സീനിയർ സിവിൽ പൊലീസ് ഓഫിസർ യു. ഉമേഷ് വള്ളിക്കുന്നിനെതിരെയാണ് അന്വേഷണം. സിറ്റി പൊലീസ് കമ്മിഷണർ എ.വി.ജോർജാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

Read Also : പദവികളിലിരുന്ന് കോണ്‍ഗ്രസ്സ് സ്ഥാനാർത്ഥികള്‍ക്കെതിരെ പ്രവർത്തിച്ചവർക്ക് നേതൃസ്ഥാനം: ആരോപണവുമായി കെപിസിസി സെക്രട്ടറി

വകുപ്പിനെ മോശമായി ചിത്രീകരിക്കുന്ന രീതിയിൽ സമൂഹ മാധ്യമത്തിൽ ഉമേഷ് അഭിപ്രായ പ്രകടനം നടത്തി. വാർത്ത ഫേസ്ബുക്കിൽ പങ്ക് വച്ച് ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്നും മറ്റുമാണ് ഉമേഷിനെതിരെ ഉയർന്ന ആരോപണങ്ങൾ.

കൊവിഡ് കാലത്ത് പൊലീസിന്റെ പിഴ ചുമത്തലിനെതിരെയായിരുന്നു ഉമേഷിന്റെ ലേഖനം. ഫേസ്ബുക് പോസ്റ്റുമായി ബന്ധപ്പെട്ട് നേരത്തെയും ഉമേഷിനെതിരെ നടപടി എടുത്തിരുന്നു.

Story Highlight: Order for Departmental Enquiry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here