ഹെയ്തിയിൽ വൻ ഭൂകമ്പം; 304 മരണം

കരീബിയൻ രാജ്യമായ ഹെയ്തിയിലുണ്ടായ ഭൂചലനത്തിൽ 304 പേർ മരിച്ചു. രണ്ടായിരത്തോളം പേർക്ക് പരിക്കേറ്റു. തെക്ക് പടിഞ്ഞാറൻ നഗരങ്ങളിലെ ആയിരക്കണക്കിന് കെട്ടിടങ്ങൾ നിലംപരിശായി. ജെറെമി നഗരത്തിലെ ആശുപത്രികളെല്ലാം നിറഞ്ഞു കവിഞ്ഞതായാണ് റിപ്പോർട്ടുകൾ. ഭൂകമ്പം ജനവാസം കുറഞ്ഞ മേഖലകളിലായതിനാൽ കൂടുതൽ പേർക്ക് ജീവഹാനി സംഭവിച്ചില്ല. 2010 ൽ രണ്ട് ലക്ഷത്തിലേറെ പേർ മരിച്ച ദുരന്തത്തെക്കാൾ തീവ്രത കൂടിയ ഭൂകമ്പമാണിത്. ഹെയ്തി പ്രധാനമന്ത്രി ഏരിയൽ ഹെൻട്രി രാജ്യത്ത് ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
Read Also : ഹെയ്ത്തിയില്‍ വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തി
റിക്ടർ സ്കെയിലിൽ 7.2 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഇന്നലെ ഉണ്ടായത്. പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 160 കിലോമീറ്റർ ദൂരെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അതേസമയം ശക്തമായ ഭൂചലനം രേഖപ്പെടുത്തിയതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ നേരത്തെ അറിയിച്ചിരുന്നു.
ഹെയ്തിയിലെ സ്കൂളുകളും വീടുകളും ഭൂചലനത്തിൽ തകർന്നതായിയാണ് റിപ്പോർട്ടുകൾ . തകർന്ന കെട്ടിടങ്ങളുടെ ചിത്രങ്ങൾ പ്രദേശത്തുള്ളവർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
Story Highlight: Haiti earthquake
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here